Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎയർ കേരള ഡൊമൈൻ യുഎഇ മലയാളി വ്യവസായിക്ക്; സ്വന്തമാക്കിയത് 2 കോടിയിലേറെ രൂപയ്ക്ക്

എയർ കേരള ഡൊമൈൻ യുഎഇ മലയാളി വ്യവസായിക്ക്; സ്വന്തമാക്കിയത് 2 കോടിയിലേറെ രൂപയ്ക്ക്

ദുബായ് : പാതിവഴിയിലായ കേരള സർക്കാരിന്റെ എയർകേരള വിമാന സർവീസിന്‍റെ പേരിലുള്ള ഡൊമൈൻ യുഎഇയിലെ മലയാളി വ്യവ്യസായിക്ക്. സ്വന്തമാക്കിയത് 2 കോടിയിലേറെ രൂപ(10 ലക്ഷം ദിർഹം)യ്ക്ക്. ഷാർജ ആസ്ഥാനായുള്ള സ്മാർട് ട്രാവൽസ് എം.ഡിയും സ്ഥാപകനുമായ കണ്ണൂർ പയ്യന്നൂർ സ്വദേശി  അഫി അഹ്മദ് ആണ് airkerala.com സ്വന്തമാക്കിയത്. 10 ലക്ഷം ദിർഹമിനാണ് (2.20 കോടി രൂപ) ഡൊമൈൻ വാങ്ങിയത്.  

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘1971’ എന്ന ഇൻവെസ്റ്റ്മെന്‍റ് കമ്പനിയുടെ കീഴിലെ ‘എക്സിക്യൂട്ടീവ് ബാച്ചിലേഴ്സ് ഡോട്ട് കോം’ എന്ന ഡൊമൈൻ സെല്ലിങ് പോർട്ടലിന്റെ കൈവശമായിരുന്നു ഇതുവരെ ഇൗ ഡൊമൈൻ. അതേസമയം, സർക്കാർ ആവശ്യപ്പെട്ടാൽ ‍‍ഡൊമൈൻ നൽകാൻ തയാറാണെന്നും അല്ലാത്തപക്ഷം സ്വന്തം നിലയിൽ മറ്റു വ്യവസായികളുമായി ചേർന്ന് സ്വന്തം വിമാന സർവീസോ, ചാർട്ടേർഡ് വമാന സർവീസോ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എയർ കേരള എന്നത് കേരളത്തിന്‍റെ സ്വപ്നപദ്ധതിയാണ്. ഇത് നടപ്പാക്കണമെന്നതാണ് തന്‍റെ ആഗ്രഹം. അതിന് വേണ്ടി ഏത് വിധത്തിലും സഹകരിക്കാൻ തയാറാണ്. സർക്കാർ നടപ്പാക്കുകയാണെങ്കിൽ അതിന് എല്ലാവിധ പിന്തുണയും നൽകും. എയർകേരള എന്ന പേരിൽ വിമാനസർവീസ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വകാര്യ വ്യക്തികളുണ്ടെങ്കിൽ അവർക്കും തന്നെ സമീപിക്കാം. സ്വന്തം നിലയിൽ വിമാന സർവീസ് തുടങ്ങുന്നതിനെ കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് സ്വന്തമായി വിമാനം ചാർട്ടർ ചെയ്തിരുന്നു. ഈ മാതൃകയിൽ ഇനിയും ചാർട്ടർ ചെയ്യണമെന്നാണ് ആഗ്രഹം. ഇത് വിമാന നിരക്ക് കുറക്കാൻ ഇടയാക്കും. സാധാരണക്കാരായ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ പ്രമുഖരായ വ്യവസായികളുടെ പിന്‍ബലത്തില്‍ കേരളത്തിന് സ്വന്തമായ വിമാനക്കമ്പനി എന്നതാണ് തന്‍റെ മനസ്സിലെ ആശയം. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ വിമാനക്കമ്പനികളിൽ ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പാനലും തയാറാക്കിയിട്ടുണ്ട്. സാധ്യതാപഠനങ്ങള്‍ക്കായി രാജ്യാന്തര കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

യുഎയിലെ പ്രമുഖ വിമാനത്താവളങ്ങൾ ഉപയോഗിച്ച് ചിലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു വലിയ ഉദ്യമത്തിന് മുതിരുന്നത്. ആഭ്യന്തര വ്യോമയാന രംഗത്തെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടെങ്കിലേ രാജ്യാന്തര തലത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കൂ എന്ന മുന്‍കാലങ്ങളിലെ തീരുമാനം അധികൃതര്‍ മാറ്റിയിട്ടുണ്ട്. 20 വിമാനങ്ങള്‍ ഉള്ളവര്‍ക്ക് രാജ്യാന്തര സര്‍വീസിന് അനുമതി നല്‍കുന്ന പുതിയ തീരുമാനം നിലവില്‍ വന്ന സ്ഥിതിക്ക് പ്രവാസികളുടെ ചിരകാലാഭിലാശമായ വിമാന സര്‍വീസ് തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനും മുന്‍കൈ എടുക്കാവുന്നതാണ്.  2000 ഫെബ്രുവരിയിലാണ് എയർകേരള ഡോട്ട് കോം റജിസ്റ്റർ ചെയ്തിരുന്നതെന്ന് ശ്രിശൻ മേനോൻ പറഞ്ഞു.

സ്മാർട്ട് ട്രാവൽസ് ജനറൽ മാനേജർ സഫീർ മഹമൂദ്, 1971 പ്രതിനിധി സാബ് മഹ്മൂൻ, എക്സിക്യൂട്ടീവ് ബാച് ലേഴ്‌സ് ക്രിയേറ്റീവ് ഡയറക്ടർ ശ്രീശൻ മേനോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com