Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് വെള്ളിയാഴ്ച മുതൽ

ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് വെള്ളിയാഴ്ച മുതൽ

മെൽബൺ : ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസിന്റെ പന്ത്രണ്ടാമത് സമ്മേളനം മെൽബണിൽ വച്ചു നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷനൽ കൺവീനർ പാസ്റ്റർ തോമസ് ജോർജ് അറിയിച്ചു. ഏപ്രിൽ ഏഴ് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ഐപിസി ഓസ്ട്രേലിയ റീജനൽ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർ ഷിബു തോമസ് മുഖ്യ സന്ദേശം നൽകും. ഐപിസി ഓസ്ട്രേലിയ റീജനൽ ക്വയർ ഗാന ശുശ്രൂഷകൾക്കു നേതൃത്വം നൽകും. ശനിയാഴ്ച രാവിലെ 8.30 മുതൽ 10.30 വരെ ലേഡീസ് സെഷനും 10.45 മുതൽ 12.30 വരെ ഫാമിലി സെഷനും ഉണ്ടായിരിക്കും. ഉച്ചയ്ക്കു 1.30 മുതൽ നാലുവരെ യൂത്ത് സെഷനും വൈകിട്ട് ആറു മുതൽ ഒൻപതുവരെ പൊതുയോഗവും ഉണ്ടായിരിക്കുന്നതാണ്. 

ലേഡീസ് സെഷനിൽ സിസ്റ്റർ രേഷ്മ ഷിബു തോമസ്, യൂത്ത് സെഷനിൽ പാസ്റ്റർ  മെർലിൻ ജോൺ എന്നിവർ മുഖ്യസന്ദേശം നൽകും. ഞായറാഴ്ച നടക്കുന്ന സഭായോഗത്തിൽ കർത്യമേശ ഉണ്ടായിരിക്കും. മുൻ വർഷങ്ങളിലെ പോലെ എല്ലാ കർതൃദാസന്മാരുടെയും ദൈവമക്കളുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ ഏലിയാസ് ജോൺ (സെക്രട്ടറി): +61  423804644

ഇവാ. മനു ജോസഫ് (ലോക്കൽ കോർഡിനേറ്റർ ): +61  410194394

ബ്രദർ സന്തോഷ് ജോർജ് (പബ്ലിസിറ്റി കൺവീനർ) : + 61  423743267″

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments