കുവൈത്ത് സിറ്റി : കുവൈത്ത് സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവകയുടെ ഹാർവെസ്ററ് ഫെസ്റ്റിവൽ നവംബർ മാസം 21-തീയതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 6.30 വരെ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് നടക്കും. വിശിഷ്ടാതിഥിയായി ഡൽഹി ഭദ്രാസനാധിപൻ റൈറ്റ് റവ .സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ പങ്കെടുക്കുന്ന പരിപാടിയിൽ .
പ്രശസ്ത പിന്നണി ഗായകരായ വിൽസരാജും മെറിൻ ഗ്രിഗറിയും ഗാനസന്ധ്യക്കു നേതൃത്വം നൽകും.. ഇടവകയിലെ വിവിധ സംഘടനകളുടെ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വികാരി റവ .ജേക്കബ് വർഗീസ് , ജനറൽ കൺവീനർ മാത്യു തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ രൂപികരിച്ച വിവിധ സമിതികളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.



