കാർഡിഫ് : കാർഡിഫിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. നിവുൻഹെല്ലേജ് ഡോണ നിരോധ കലാപ്നി നിവുൻഹെല്ല (32) ആണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരിച്ചത്. രാവിലെ 7.30 ഓടെ അപകടവിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ യുവതിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സംഭവത്തിൽ പെന്റ്‌വിൻ സ്വദേശിയായ തിസാര വെരാഗലേജ് (37) എന്ന യുവാവിനെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കാർഡിഫ് കോടതിയിൽ ഹാജരാക്കിയ ഇയാളെ മജിസ്‌ട്രേറ്റ് റിമാൻഡ് ചെയ്തു.



