Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfഷാർജ കുട്ടികളുടെ വായനോത്സവം മേയ് 1 മുതൽ

ഷാർജ കുട്ടികളുടെ വായനോത്സവം മേയ് 1 മുതൽ

ഷാർജ: കൊച്ചുകൂട്ടുകാരെ സർഗാത്മകതയുടെ നവ ലോകത്തേയ്ക്ക് നയിക്കുന്ന 15–ാമത് ഷാർജ കുട്ടികളുടെ വായനോത്സവം മേയ് 1 മുതൽ 12 വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. വൺസ് അപോൺ എ ഹീറോ എന്ന പ്രമേയത്തിൽ ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന അക്ഷരോത്സവത്തിൽ 25 രാജ്യങ്ങളിൽ നിന്നുള്ള 190 എഴുത്തുകാരും  75 രാജ്യങ്ങളിൽ നിന്നുള്ള 470 പ്രസാധകരും പങ്കെടുക്കും. 1,400 കലാ സാംസ്കാരിക വിനോദ പരിപാടികൾ അരങ്ങേറും.

വായനോത്സവത്തിന് മുന്നോടിയായി ഈ മാസം 27, 28 തീയതികളിൽ പുസ്തക വിൽപനക്കാരുടെ സമ്മേളനം നടക്കും. ബുക്ക് സെല്ലേഴ്‌സ് കോൺഫറൻസ് പുസ്തക വിൽപ്പനക്കാരെയും വിതരണക്കാരെയും പ്രസാധകരെയും ഒരുമിച്ച് കൊണ്ടുവരുമെന്ന് അധികൃതർ പറഞ്ഞു. ഷാർജ ആനിമേഷൻ കോൺഫറൻസിന്റെ (എസ്എസി) രണ്ടാം പതിപ്പും മേയ് 1 മുതൽ സംഘടിപ്പിക്കും. പ്രശസ്ത ആനിമേറ്റർമാർ, കലാകാരന്മാർ, എഴുത്തുകാർ, ചിന്തകർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. മറ്റ് വ്യവസായ പ്രമുഖരും പങ്കെടുക്കും.

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെ ഫാമിലി അഫയേഴ്സ് സുപ്രീം കൗൺസിൽ ചെയർപേഴ്സൻ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് പരിപാടിയെന്ന് ഷാർജ ബുക്ക് അതോറിറ്റി സിഇഒ അഹമദ് ബിൻ റക്കാദ് അല്‍ അമേരി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments