യുഎഇ: ഈ അധ്യയന വർഷത്തെ ആദ്യ സ്കൂൾ മധ്യവേനൽ അവധി ആരംഭിക്കുന്നു. ഒക്ടോബർ 13 തിങ്കളാഴ്ച മുതൽ ഒക്ടോബർ 19 ഞായറാഴ്ച വരെയാണ് വിദ്യാർത്ഥികൾക്ക് ഒരാഴ്ചത്തെ അവധി ലഭിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത അക്കാദമിക് കലണ്ടർ പിന്തുടരുന്ന എല്ലാ സ്കൂളുകൾക്കും ഈ അവധി ബാധകമാണ്.
കൂടാതെ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് മിക്ക സ്വകാര്യ സ്‌കൂളുകളും ഇതേ തീയതികളാണ് അവധിക്കായി നിശ്ചയിച്ചിട്ടുള്ളത്. അവധിക്ക് മുന്നോടിയായി രാജ്യത്തുടനീളമുള്ള സ്‌കൂളുകൾ ഈ അധ്യയന വർഷത്തെ സിലബസിന്റെ പ്രധാന ഭാഗം പൂർത്തിയാക്കി. പല സ്ഥാപനങ്ങളിലും ആദ്യ ഘട്ടത്തിലെ മൂല്യനിർണ്ണയ പരീക്ഷകൾ നടന്നുവരികയാണ്.



