ന്യൂഡൽഹി: സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടെ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദുബൈയിൽ കുടുങ്ങിയവർക്ക് സൗകര്യം ഏർപ്പെടുത്താൻ നിർദേശം നൽകിയതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കുടുങ്ങിയ ആളുകൾ അബൂദബി എംബസി, ദുബൈ കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെടണം. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സൗകര്യം ഒരുക്കും.

യാത്രാ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് സൗദി, കുവൈത്ത് എന്നിവ ഔദ്യോഗിക അറിയിപ്പ് നൽകുംവരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്രസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
