ഷാർജ: വേൾഡ് മലയാളി കൗൺസിൽ അൽ ഖുവൈൻ പ്രൊവിൻസ് അഞ്ചാം വാർഷികാഘോഷം ജനുവരി 21ന്. പരിപാടികൾക്കു മുന്നോടിയായുള്ള ആലോചന യോഗം ഷാർജ പ്രൊവിൻസ് പ്രസിഡന്റ് മോഹൻ കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. ചടങ്ങിൽ കൺവീനർ ആയി വിമൻസ് ഫോറം പ്രസിഡന്റ് ഉഷ സുനിലിനെ തിരഞ്ഞെടുത്തു.
2018 ഫെബ്രുവരിയിലാണ് വേൾഡ് മലയാളി കൗൺസിൽ അൽ ഖുവൈൻ പ്രൊവിൻസിന് തുടക്കമിടുന്നത്. ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കൊണ്ട് പ്രൊവിൻസിൻ്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. കേരളത്തിലെ പ്രളയകാലത്തു ഒന്നിലധികം കണ്ടെയ്നറുകൾ നിറയെ ഭക്ഷണ ധാന്യങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് അൽ ഖുവൈൻ ഭാഗത്തു ദുരിതത്തിലായ കുടുംബങ്ങൾക്ക് ഭക്ഷണകിറ്റുകൾ നൽകി. കൂടാതെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച കലാകാരന്മാർക്ക് അവസരങ്ങളും ആദരവും നൽകി സംഘടന മറ്റുള്ളവർക്കും മാതൃകയായി.
ഐസക് ജോൺ പട്ടാണിപ്പറമ്പിലിന്റെ നിർദേശപ്രകാരം സന്തോഷ് കേട്ടത്, ഇഗ്‌നേഷ്യസ് സുശീലൻ, ചാക്കോ ഊളകടൻ, ക്യാപ്റ്റൻ രഞ്ജിത്, ശ്രീനാഥ് കാടഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ സോമൻ നായർ, മാത്യു ഫിലിപ്പ് , മോഹൻ കാവാലം, അഡ്വ സന്തോഷ്, ജോസഫ് തോമസ്, സുനിൽ ഗംഗാധരൻ, സിജൻ, ഹരീഷ് കണ്ണൻ, ജോർജ് മത്തായി, വി.പി ശ്രീകുമാർ, ദേവരാജ്, ഷാജു പിള്ള, രാജേഷ് മേനോൻ, രാജു പയ്യന്നൂർ, ജയൻ വടക്കേവീട്ടിൽ , സുരേഷ് , എ ഡി.വി നാണു വിശ്വനാഥൻ തുടങ്ങിയവരാണ് സാമൂഹ്യപ്രവർത്തനങ്ങളിൽ പ്രൊവിഡൻസിൻ്റെ മുൻ നിര പ്രവർത്തകർ.