Saturday, April 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeHealthസൗ​ദി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ജ​യം; ഇ​റാ​ക്കി സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​തി​രി​ച്ചു

സൗ​ദി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ജ​യം; ഇ​റാ​ക്കി സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​തി​രി​ച്ചു

റി​യാ​ദ്: ഇ​റാ​ക്കി​ൽ നി​ന്നു​ള്ള സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ അ​ലി​യേ​യും ഒ​മ​റി​നേ​യും വേ​ർ​തി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ സ​ങ്കീ​ർ​ണ​ത​ക​ളി​ല്ലാ​തെ സൗ​ദി​യി​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഡോ. ​അ​ൽ റ​ബീ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ആ​റു ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ശ​സ്ത്ര​ക്രി​യ 11 മ​ണി​ക്കൂ​ർ നീ​ണ്ടു. സൗ​ദി​യി​ലെ ക​ൺ​സ​ൾ​ട്ട​ന്‍റു​ക​ൾ, സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ, ന​ഴ്സിം​ഗ്, ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 27 അം​ഗ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ‌നെ​ഞ്ചും അ​ടി​വ​യ​റും ഒ​ട്ടി​പ്പി​ടി​ക്കു​ക​യും ക​ര​ൾ, പി​ത്ത​ര​സം, കു​ട​ൽ എ​ന്നി​വ പ​ങ്കി​ടു​ക​യും ചെ​യ്ത ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്താ​ൻ ടീ​മി​ന് ക​ഴി​ഞ്ഞു.

ഇ​റാ​ക്കി​ൽ നി​ന്നു​ള്ള സ​യാ​മീ​സ് ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന അ​ഞ്ചാ​മ​ത്തെ ശ​സ്ത്ര​ക്രി​യ​യാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് ഇ​റാ​ക്കി സ​യാ​മീ​സു​ക​ളെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം റി​യാ​ദി​ലെ​ത്തി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ സ്ഥി​തി​ക​ളും ശ​സ്ത്ര​ക്രി​യ സാ​ധ്യ​ത​ക​ളും പ​ഠി​ച്ച ശേ​ഷ​മാ​ണ് വേ​ർ​പ്പെ​ടു​ത്ത​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

1990 മു​ത​ലാ​ണ് സ​യാ​മീ​സു​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ദി പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തു​വ​രെ 23 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 127 സ​യാ​മീ​സ് ഇ​ര​ട്ട​ക​ൾ​ക്ക് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ സൗ​ദി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ ത​ല​വ​നാ‌​യ ഡോ. ​അ​ൽ റ​ബീ​ഹ പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments