ചിക്കാഗോ: ഇല്ലിനോയി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിനാൻഷ്യൽ ആൻഡ് പ്രൊഫഷണൽ റെഗുലേഷൻ (IDFPR) ഏജൻസിയുടെ കീഴിലുള്ള ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡ് അംഗമായി സനീഷ് ജോർജിനെ നാമനിർദേശം ചെയ്തു.
സ്വകാര്യ വസതികളിലേക്ക് വൈദ്യോപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുന്ന ബോർഡാണിത്. സ്വകാര്യ വസതികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുകയും സേവനം നൽകുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുക, അവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പ്രൊഫഷണൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നിവയാണ് IDFPR-ന്റെ ഹോം മെഡിക്കൽ എക്യുപ്‌മെന്റ് ആൻഡ് സർവീസസ് ബോർഡിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ.
കഴിഞ്ഞ ടേമിൽ IDFPR-ന്റെ അംഗമായി പ്രവർത്തിച്ച സനീഷ് ജോർജ് നിലവിൽ ISRC ബോർഡ് അംഗമായും വെബ് മാസ്റ്ററായും പ്രവർത്തിക്കുന്നു. കൂടാതെ, MARC മിഡ്‌വെസ്റ്റിന്റെ മുൻ സെക്രട്ടറിയായും എജ്യുക്കേഷണൽ കോർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട
Leave a Comment
Your comment will be visible after admin approval.