ഹൂസ്റ്റണിൽ കലയുടെ വിസ്മയരാവ് ഒരുക്കി മജീഷ്യൻ ഗോപിനാഥ് മുതുകാട് – സെപ്തംബർ 4 ന്; പ്രവേശനം സൗജന്യം

Global Indian Writer · September 1, 2026 · 1 min read · 0 Comments · 0 Shares

ജീമോൻ റാന്നി

ഹ്യൂസ്റ്റൺ: ഫൊക്കാനാ (FOKANA) ടെക്സസ് റീജിയന്റെ ആഭിമുഖ്യത്തിൽ Different Art Centre (DAC), ഓർത്തഡോൿസ് ടിവി യുഎസ്എ TV USA എന്നിവയുടെ സഹകരണത്തോടെ ഒരുക്കുന്ന “MCUBE – An Ultimate Extravaganza of Magic ,Melody, Mission” എന്ന കലാവിരുന്ന് സെപ്റ്റംബർ 4-ന് ഹ്യൂസ്റ്റണിൽ അരങ്ങേറും.

2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 6:30ന് സ്റ്റാഫോർഡിലെ സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലാണ് (2411 5th Street) ലാണ് പരിപാടി.

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ ആർ., ചിത്ര അരുൺ, വയലിനിസ്റ്റ് വിഷ്ണു അശോക് എന്നിവർ ഉൾപ്പെടുന്ന പ്രമുഖ കലാപ്രതിഭകളാണ് പരിപാടിയുടെ പ്രധാന ആകർഷണം.

മാജിക്കിന്റെയും സംഗീതത്തിന്റെയും മെലഡിയുടെയും മനോഹരമായ സംഗമമാകുന്ന ഈ കലാവിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്. ഹ്യൂസ്റ്റണിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന മികച്ചൊരു സായാഹ്നമായിരിക്കും പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.

എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്

റവ.ഫാ. ജോൺസൻ പുഞ്ചക്കോണം – 346 332 9998
റജി കുര്യൻ – 281 777 1919
ഏബ്രഹാം ഈപ്പൻ – 832 541 2456

Share this story

Leave a Comment

Your comment will be visible after admin approval.