ഐ.എം.എ.യുടെ ഓണസമ്മാനം സജി തോമസ് കൊട്ടാരക്കരയ്ക്ക്

Global Indian Writer · September 5, 2026 · 1 min read · 0 Comments · 0 Shares

ജോര്‍ജ് പണിക്കര്‍

ചിക്കാഗോയില്‍ എല്ലായിപ്പോഴും വിജയങ്ങളും, അതിശയങ്ങളും കാഴ്ച വെക്കുന്ന ഇല്ലിനോയി മലയാളി അസ്സോസിയേഷന്‍ ഇത്തവണ, അസോസിയേഷനുകള്‍ തമ്മില്‍ മത്സരിച്ചു നടത്തുന്ന ഓണാഘോഷങ്ങളില്‍ നിന്നും പിന്മാറി. തങ്ങളുടെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ചു 3500 ഡോളര്‍ ഒരു ഭവനം നിര്‍മ്മിക്കാന്‍ നല്‍കി ഒരു വലിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. ചിക്കാഗോയിലെ എല്ലാ നേതാക്കളെയും ക്ഷണിച്ചു വരുത്തി സുബാഷ് ജോര്‍ജ് സംഘടിപ്പിച്ച ഒരു യോഗത്തില്‍ വച്ചാണ് ഇല്ലിനോയി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ സംഭാവന തുക കൈമാറിയതും, പ്രേക്ഷകരെ ഞെട്ടിച്ച് ഈ പ്രസ്താവന നടത്തിയതും.

അഞ്ചാം വയസില്‍ പോളിയോ രോഗം ബാധിച്ച് ഒരു കാല്‍ തളര്‍ന്നിട്ടും തന്റെ നിശ്ചയ ദാര്‍ഢ്യവും, വിനയവും, അദ്ധ്വാനവും താന്‍ പഠിച്ച തൊഴില്‍ അഭിമാനത്തോട് ചെയ്തു കുടുംബത്തെ പുലര്‍ത്തുന്ന സജി തോമസിന് ഈ കൈതാങ്ങ് തന്റെ ഭവനം എന്ന ഒരു സ്വപനം പൂവണിയാന്‍ ഏറെ സഹായകമാകും എന്നും ഉറക്കെ വിശ്വസിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും അമ്മയും അടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക അത്താണി സജിയാണ്. ഫൊക്കാന, ഫോമാ എന്നീ സംഘടനകളും, മറ്റ് മലയാളി സംഘടനകള്‍ക്കും വേണ്ടി Flyer(ലഘുലേഖ) നിര്‍മ്മിച്ചു നല്‍കിയാണ് തന്റെ ഉപജീവനം നടത്തുന്നത്. കൂടാതെ ഒരു വീട് ഇല്ലാത്ത താന്‍ അനേകര്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും, വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സ്‌ക്കൂള്‍ ബാഗും മറ്റ് കിറ്റുകളും നല്‍കി സഹായിക്കുകയും ചെയ്യുന്നു.

ഒരു മികച്ച ഗ്രാഫിക്‌സ് ഡിസൈനറായ അദ്ദേഹം നൂറ്റമ്പതിലധികം ഭക്തിഗാനങ്ങളും എഴുതി സംഗീതം നല്‍കിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് ഗ്ലോബല്‍ ഇന്‍ഡ്യന്‍ ന്യൂസിന്റെ ‘സോഷ്യല്‍ വര്‍ക്കര്‍ ഓഫ് ദ ഇയര്‍’ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ആദരവുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ ശാരീരിക ബുദ്ധിമുട്ടുകളെപ്പോലും വകവെക്കാതെ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി ജീവിതം സമര്‍പ്പിച്ച സജിതോമസ് ഒട്ടനവധി ആളുകള്‍ക്ക് പ്രചോദനമാണെന്നും അതില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ അഭിമാനം കൊള്ളുന്നു എന്ന് പ്രസിഡന്റ് ജോയിപീറ്റര്‍ ഇന്‍ഡിക്കുഴി, മുന്‍ പ്രസിഡന്റ്മാരായ ജോര്‍ജ് പണിക്കര്‍, സിറിയക് കൂവക്കാട്ടില്‍, ജേയ്ബു കുളങ്ങര, സിബു മാത്യു, ജോര്‍ജ് ചക്കാലത്തൊട്ടില്‍, ട്രഷറാര്‍ ഷാനി എബ്രഹാം, മുന്‍ ട്രഷറാര്‍മാരായ ചന്ദ്രന്‍ പിള്ള, ജോസി കുരിശിങ്കല്‍, ജോര്‍ജ് മാത്യു, ജോമിന്‍ പണിക്കര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ചിക്കാഗോയില്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി യുവജനോത്സവം സംഘടിപ്പിച്ചതിലൂടെ ചിക്കാഗോ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഇല്ലിനോയി മലയാളി അസോസിയേഷന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈതാങ്ങായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പ്രളയസമയത്ത് 25 ലക്ഷം രൂപ ജനങ്ങളില്‍ നേരിട്ട് എത്തിക്കുവാനും ഐ.എം.എ. മറന്നില്ല.

ഇല്ലിനോയി മലയാളി അസ്സോസിയേഷന്റെ ഈ പ്രവര്‍ത്തനം വളരെ മഹനീയമാണെന്നും വളരെ പ്രശംസ അര്‍ഹിക്കുന്നതാണെന്നും പരിപാടിയില്‍ സംബന്ധിച്ച ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മണക്കാട്, ഫൊക്കാന ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, ഐ.ഓ.സി. ദേശീയ പ്രസിഡന്റ് സതീശന്‍ നായര്‍, ഫോമാ അസോസിയേറ്റ് ട്രഷറാര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, എം.എ.ജി.സി. പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്, എന്നിവര്‍ അഭിപ്രായപ്പെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.