സജി പുല്ലാട് ഹ്യൂസ്റ്റൺ
ഹൂസ്റ്റൺ : ഇമ്മാനുവേൽ മാർത്തോമ്മ ഇടവക ദിനാഘോഷവും 27 കുട്ടികളുടെ ആദ്യകുർബാന ശുശ്രൂഷയും ഒക്ടോബർ 18 ഞായറാഴ്ച ഹൂസ്റ്റണിൽ ഭക്തിനിർഭരമായി നടന്നു.
മാർത്തോമ്മാ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിച്ചു.
ഇടവക വികാരി റവ. ഡോ. ജോസഫ് ജോൺ, അസിസ്റ്റൻറ് വികാരി ജോൺ വിൽസൺ എന്നിവർ സഹ ശുശ്രൂഷകരായിരുന്നു.
ആദ്യകുർബാന സ്വീകരിച്ച ഇടവകയിലെ 27 കുട്ടികൾക്ക് വിശ്വാസ ജീവിതത്തിലെ സുപ്രധാന നിമിഷം ആയിരുന്നു ചടങ്ങ്. കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും സഭാ ജീവിതത്തിലെ സജീവ പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന ഈ ശുശ്രൂഷയിൽ കുടുംബാംഗങ്ങളും അനേകം ഇടവകാംഗങ്ങളും പങ്ക് ചേർന്നു.
മാതാപിതാക്കളോടൊപ്പം കുടുംബ പ്രാർത്ഥനയിൽ പങ്കുചേരുകയും ഞായറാഴ്ച ദിവസങ്ങളിൽ ആരാധനയിൽ വന്ന് സംബന്ധിക്കുന്നതിനും മുൻഗണന നൽകണമെന്നും ഓരോ കുട്ടിക്കും സത്യവേദപുസ്തകം നൽകി ബിഷപ്പ് ഡോ.പൗലോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു.

ഇടവകയുടെ ആത്മീയ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ഇടവക ദിനാഘോഷത്തിൽ ഇടവക സെക്രട്ടറി ജോജി ജോൺ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ജോൺ ഫിലിപ്പ് സ്വാഗതവും ട്രഷറർ രാജേഷ് മാത്യു നന്ദിയും അർപ്പിച്ചു.
Leave a Comment
Your comment will be visible after admin approval.