പ്രസാദ് തീയാടിക്കൽ
കാനഡ: കാനഡ സ്പിരിച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ “IMPACT 2K26” വാർഷിക സമ്മർ ക്യാമ്പ് 2026 ജൂലൈ 24, 25, 26 തീയതികളിൽ Maple Grove Christian Retreat Centre, Thamesford, Ontario (N2G 2KB)-ൽ നടക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഈ ആത്മീയ സംഗമത്തിൽ പാസ്റ്റർ ജോഷി ജോസഫ്, പാസ്റ്റർ പ്രത്യാശ് തോമസ്, പാസ്റ്റർ ഇമ്മാനുവേൽ കെ. ബി., സിസ്റ്റർ ആഷ്‌ലി പ്രത്യാശ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ക്യാമ്പിന്റെ ഭാഗമായി Mission Challenge, Tarry Meeting, Group Activities, Games & Fun എന്നിവയും ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വിവിധ പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ആത്മീയ നവീകരണത്തിനും കൂട്ടായ ആരാധനയ്ക്കും സഹവാസത്തിനും അവസരമൊരുക്കുന്ന ഈ വാർഷിക സമ്മർ ക്യാമ്പിൽ കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Leave a Comment
Your comment will be visible after admin approval.