ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ഫിലഡൽഫിയയിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു

Global Indian Writer · August 19, 2026 · 1 min read · 0 Comments · 0 Shares

സുമോദ് തോമസ് നെല്ലിക്കാല

ഫിലഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) പെൻസിൽവാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഫിലഡൽഫിയയിലെ ഗാലേറിയ ബാങ്ക്വറ്റ് ഹാളിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ ചെയർമാൻ സാബു സ്കറിയയുടെ ആമുഖ പ്രസംഗ ത്തെ തുടർന്ന് മുഖ്യാതിഥി അപു ജോൺ ജോസഫ് എം.എൽ.എ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണാഭമായ ഘോഷയാത്ര ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.
പൊതുസമ്മേളനത്തിലേക്ക് പ്രോഗ്രാം കോർഡിനേറ്റർ കുര്യൻ രാജൻ സദസ്സിനെ അഭിവാദ്യം അർപ്പിച്ചു ക്ഷണിച്ചു. സമ്മേളനത്തിന്റെ എം.സി ആയി പ്രവർത്തിച്ച ജനറൽ സെക്രട്ടറി നൈനാൻ മത്തായി സ്വാഗതം ആശംസിക്കുകയുണ്ടായി.
അമേരിക്കൻ ദേശീയഗാനത്തിനു ശേഷം ഇന്ത്യൻ ദേശീയഗാനം ആലപിച്ചു.

മുഖ്യാതിഥിയായ അപു ജോൺ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ദേശീയഗാനം. തുടർന്ന് ഐ.ഒ.സി ജോയിന്റ് സെക്രട്ടറി ജോൺ പണിക്കർ നേതൃത്വം നൽകിയ ദീപപ്രജ്വലന ചടങ്ങ് നടന്നു. മുഖ്യ അതിഥികളും ഐഒസി പെൻസിൽവാനിയ ചാപ്റ്റർ നേതാക്കളും ചേർന്ന് നിലവിളക്ക് തെളിച്ചു.
ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സുമോദ് തോമസ് നെല്ലികാല അധ്യക്ഷ പ്രസംഗം നടത്തി. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയും അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
മുഖ്യാതിഥി അപു ജോൺ ജോസഫ് എം.എൽ.എ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും രാജ്യത്തിന്റെ പുരോഗതിയിൽ പ്രവാസി സമൂഹത്തിന്റെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു. സന്ദേശത്തെ തുടർന്ന് അപു ജോൺ ജോസഫ് എം എൽ എ അവതരിപ്പിച്ച ഹിന്ദി-മലയാളം ഗാനാലാപനം സദസ്സ് ഹർഷാരവത്തോടെയും നിറഞ്ഞ കൈയടികളോടെയും സ്വീകരിച്ചു. അദ്ദേഹത്തിന്റെ മനോഹരമായ ആലാപനം ആഘോഷവേദിയിൽ വേറിട്ടൊരു സംഗീതാനുഭവമായി മാറി.


തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് സംസാരിച്ചു. ആരോഗ്യരംഗത്തെ പുരോഗതിയും വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ പ്രവാസി സമൂഹത്തിന് ചെയ്യാനാകുന്ന സംഭാവനകളും അദ്ദേഹം വിശദീകരിച്ചു.
ചടങ്ങിന്റെ ഭാഗമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെ ആദരിച്ചു. പുരസ്കാര പ്രഖ്യാപനം ചെയർമാൻ സാബു സ്കറിയ നിർവഹിച്ചു.
അപു ജോൺ ജോസഫ് എം.എൽ.എ ക്ക് ഡോ. വർഗീസ് പുന്നൂസ് പുരസ്കാരം സമ്മാനിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വർഗീസ് പുന്നൂസിനും പ്രെശസ്ത നർത്തകി അഞ്ജലി ജയറാമിനും അപു ജോൺ ജോസഫ് എം.എൽ.എ പുരസ്കാരം സമ്മാനിച്ചു.
തുടർന്നുള്ള അനുമോദന സമ്മേളനത്തിൽ വിവിധ സംഘടനകളുടെ നേതാക്കൾ ആശംസകൾ നേർന്നു. ഐ.ഒ.സി നാഷണൽ സെക്രട്ടറി ജോസഫ് ഇടിക്കുള, നാഷണൽ വൈസ് പ്രസിഡന്റ് സന്തോഷ് എബ്രഹാം, ഐ.ഒ.സി ന്യൂജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് ജോർജ്, ഫൊക്കാനാ നാഷണൽ കമ്മിറ്റി ജോർജ് നടവയൽ, ഫോമ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, മാപ്പ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത്, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് സാജൻ വർഗീസ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രതിനിധി തോമസ് പോൾ, വേൾഡ് മലയാളി പ്രതിനിധി അജി പണിക്കർ, ഐ.ഒ.സി പെൻസിൽവാനിയ വൈസ് ചെയർമാൻ ഡോ. ഈപ്പൻ ഡാനിയേൽ, വൈസ് പ്രസിഡന്റ് ജോബി ജോൺ എന്നിവർ ആശംസകൾ നേർന്നു. ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്റർ ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന വിപുലമായ കലാപരിപാടികൾ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് കൂടുതൽ നിറപ്പകിട്ടേകി. ജിജോമോൻ ജോസഫ്, സുനിത അനീഷ്, ഫെയ്ത്ത് എൽദോ എന്നിവർ എം.സി മാരായി കലാപരിപാടികൾ നിയന്ത്രിച്ചു.
ഡെലാവെയർ ഡാൻസ് സ്കൂൾ ബീറ്റ്‌സ് ആൻഡ് ബെൽസ് അവതരിപ്പിച്ച നൃത്തത്തോടെ കലാപരിപാടികൾക്ക് തുടക്കമായി. തുടർന്ന് ബീറ്റ്‌സ് ആൻഡ് ബെൽസ് ഇൻസ്ട്രുമെന്റൽ മ്യൂസിക് അരങ്ങേറി. നൃപുര ഡാൻസ് അക്കാഡമി യിൽനിന്നും നിന്നുള്ള സാറ അഖയ അവതരിപ്പിച്ച ഭരതനാട്യവും പിന്നാലെ അഞ്ജലി ജയറാം അവതരിപ്പിച്ച മോഹിനിയാട്ടവും സദസ്സിന്റെ ശ്രദ്ധ നേടി. തുടർന്ന് ബീറ്റ്‌സ് ആൻഡ് ബെൽസ് ഹിപ് ഓഫ് ഡാൻസ് അരങ്ങു തകർത്തു .
ലിയ ലിബിൻ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസിനെ തുടർന്ന് ഈവ, മിയ, എൻഗിത, ശിവാനി ജയറാം, സാബു പാമ്പാടി, ജെസ്ലിൻ മാത്യു, അനൂപ് ജോസഫ്, ഷാജി സുകുമാരൻ, ജെയിംസ്, പ്രസാദ് ബേബി, രാജു ജോൺ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. ജയറാം രവീന്ദ്രൻ നേതൃത്വം നൽകിയ ഡി.ജെ പരിപാടിയോടെ കലാസന്ധ്യ സമാപിച്ചു.
തുടർന്ന് പെപ്പർ പാലസ് വിഭവസമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു.

ഐ.ഒ.സി പെൻസിൽവാനിയ ചാപ്റ്ററിന്റെ ഭാരവാഹികളും പ്രവർത്തകരും വിവിധ മലയാളി സംഘടനാ നേതാക്കളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
ജോയിന്റ് ട്രെഷറർ ഫിലിപ്പോസ് ചെറിയാൻ, മെമ്പർഷിപ് കോർഡിനേറ്റർ ഗീവർഗീസ് ജോൺ, കമ്മിറ്റി അംഗങ്ങളായ ജോസഫ് കുന്നേൽ esq, പ്രൊഫ. കോശി തലക്കൽ, പ്രൊഫ. സാം പനംകുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർക്കി, വർഗീസ് മട്ടമേൽ, ജോൺ ചാക്കോ, ജെയ്സൺ വർഗീസ്, ജോൺസൺ മാത്യു, എൽദോ വറുഗീസ്, ജോൺ സാമുവൽ, എന്നിവർ മുൻനിരയിൽ നിന്ന് ക്രെമീകരണങ്ങൾ നടത്തി.
ദേശസ്നേഹവും ഇന്ത്യൻ പൈതൃകവും പ്രവാസി സമൂഹത്തിന്റെ ഐക്യവും വിളിച്ചോതിയ പരിപാടി ഫിലഡൽഫിയയിലെ ഇന്ത്യൻ സമൂഹത്തിന് അവിസ്മരണീയമായ സ്വാതന്ത്ര്യദിനാഘോഷമായി മാറി.

Share this story

Leave a Comment

Your comment will be visible after admin approval.