കോര ചെറിയാൻ PRO
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ് തോമസ് നെല്ലിക്കാല, ജനറൽ സെക്രെട്ടറിയായി നൈനാൻ മത്തായി, ട്രെഷറർ ആയി തോമസ്കുട്ടി വറുഗീസ് എന്നിവർ അടുത്ത രണ്ടു വർഷം സംഘടനയെ നയിക്കും.
തെരഞ്ഞെടുപ്പ് പമ്പ കമ്മ്യൂണിറ്റി സെന്ററിൽ വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ നടന്നു. തിരഞ്ഞെടുപ്പ് നടപടികൾ കുര്യൻ രാജനും സാബു സ്കറിയയും നിയന്ത്രിച്ചപ്പോൾ, നടപടികൾ സുമോദ് നെല്ലിക്കാല രേഖപ്പെടുത്തി. വിവിധ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവർത്തകരും സമൂഹ നേതാക്കളും പങ്കെടുത്ത യോഗം ആവേശകരമായ അന്തരീക്ഷത്തിലായിരുന്നു.
ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയ മലങ്കര ആർച്ച് ഡയോസിസ് കൗൺസിൽ അംഗം, MAP ബോർഡ് ഓഫ് ട്രസ്റ്റി അംഗം, 56 ഇന്റർനാഷണൽ നാഷണൽ കോ-ഓർഡിനേറ്റർ, എം എ കോളേജ് കോതമംഗലം അലുമ്‌നി USA പ്രസിഡന്റ് , മുൻ MAP പ്രസിഡന്റ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐഒസി യുടെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. സമൂഹ പ്രവർത്തനങ്ങളിലും സംഘടനാ നേതൃത്വത്തിലും അദ്ദേഹത്തിന്റെ ദീർഘകാല സേവനം മുതൽകൂട്ടാണ്.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത സുമോദ് തോമസ് നെല്ലിക്കാല സമൂഹ സേവന രംഗത്ത് സജീവ സാന്നിധ്യമായ സുമോദ്, Tristate Kerala Forum ചെയർമാനായിരിക്കെ കോവിഡ് മഹാമാരിക്കാലത്ത് ആയിരക്കണക്കിന് N95 മാസ്കുകളും സാനിറ്റൈസറുകളും പൊതുജനങ്ങൾക്ക് വിതരണം ചെയ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രാദേശിക വാർത്താ ചാനലുകളും രാഷ്ട്രീയ നേതാക്കളും ശ്രദ്ധിച്ച ആ പ്രവർത്തനം വലിയ പ്രശംസ നേടിയിരുന്നു. കൂടാതെ 2021-ൽ ആയിരങ്ങൾ പങ്കെടുത്ത ഓണാഘോഷ മഹാമേള വിജയകരമായി സംഘടിപ്പിക്കുകയും ചെയ്തു.പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളീ പ്രോസ്പെരിറ്റി ആൻഡ് അഡ്വാൻസ്‌മെന്റ് (PAMPA) പ്രസിഡന്റായിരിക്കെ സംഘടനയുടെ 25-ാം വാർഷികാഘോഷം വൻ വിജയമാക്കിയതും ശ്രദ്ധേയമായി. ഫൊക്കാനാ കൺവൻഷന്റെ രജിസ്ട്രേഷൻ കോ-ഓർഡിനേറ്ററായും, IOC പെൻസിൽവാനിയ ചാപ്റ്റർ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക, പമ്പ അസോസിയേഷൻ എന്നിവരുടെ വിവിധ കാലയളവുകളിലെ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സമൂഹ സേവന രംഗത്തെ സംഭാവനകൾ പരിഗണിച്ച് ഫിലാഡൽഫിയ പോലീസ് കമ്മീഷണറുടെ കമ്മ്യൂണിറ്റി സർവീസ് അവാർഡും സുമോദ് നെല്ലിക്കാല യ്ക്ക് ലഭിച്ചിച്ചിട്ടുണ്ട് .
ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നൈനാൻ മത്തായി പെൻസിൽവാനിയയിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ്. വേൾഡ് മലയാളീ കൌൺസിൽ പ്രസിഡന്റും 2026 WMC ഗ്ലോബൽ കോൺഫറൻസിന്റെ കോ-ഓർഡിനേറ്റർ, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിലും പ്രവർത്തിക്കുന്നു. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സൺഡേ സ്കൂൾ പ്രിൻസിപ്പൽ, മെൻസ് ഫെലോഷിപ്പ് കോ-ഓർഡിനേറ്റർ, സീനിയർ സിറ്റിസൺ കോ-ഓർഡിനേറ്റർ, മാനേജിംഗ് കമ്മിറ്റി ഡെലിഗേറ്റ് എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിക്കുന്നു. മുതിർന്ന പൗരന്മാരുടെ ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ നിനൻ മത്തായി, Love & Glory Home Care Services-ന്റെ പങ്കാളിയുമാണ്. റഷ്യൻ സമൂഹത്തിന്റെ സഹകരണത്തോടെ ആദ്യ Adult Day Care Center ആരംഭിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട തോമസ്കുട്ടി വർഗീസ് മലയാളീ അസോസിയേഷൻ ഓഫ് ഫിലാഡൽഫിയ, വേൾഡ് മലയാളീ കൌൺസിൽ, എക്യൂമെനിക്കൽ സംഘടനകൾ എന്നിവയിൽ വിവിധ നിലകളിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അനവധി സമയം ചെലവഴിച്ച വ്യക്തിയാണ്.
മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: വൈസ് ചെയർമാൻമാർ – ഡോ. ഈപ്പൻ ഡാനിയേൽ, കൊച്ചുമോൻ വയലത്ത്; വൈസ് പ്രസിഡന്റുമാർ – അലക്സ് തോമസ്, ജോബി ജോൺ, ജെയിംസ് പീറ്റർ; ജോയിന്റ് സെക്രട്ടറിമാർ – ജോർജ് ഓലിക്കൽ, ജോൺ പണിക്കർ; ജോയിന്റ് ട്രഷറർ – ഫിലിപ്പോസ് ചെറിയാൻ; ഐ.ടി – ഫെയ്ത്ത് എൽദോ; പ്രോഗ്രാം കോ-ഓർഡിനേറ്റർ – കുര്യൻ രാജൻ; മെമ്പർഷിപ്പ് – ഗീവർഗീസ് ജോൺ; PRO – കോരാ ചെറിയാൻ; കമ്മിറ്റി അംഗങ്ങൾ – പ്രൊഫ്. കോശി തലക്കൽ, പ്രൊഫ്. സാം പന്മ്ക്കുന്നേൽ, സ്റ്റാൻലി ജോർജ്, പോൾ വർക്കി, വർഗീസ് മറ്റമേൽ, ജോൺ ചാക്കോ, ജേസൺ വർഗീസ്, ജോൺസൺ മാത്യു, ജോസഫ് കുന്നേൽ Esq, അലക്സ് അലക്സാണ്ടർ, ജിജോമോൻ ജോസഫ്, മാർഷൽ വർഗീസ്, ഷാജി സുകുമാരൻ, സാജൻ വറുഗീസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പിന് പിന്നാലെ ചുമതല കൈമാറ്റ ചടങ്ങും നടന്നു. ചെയർമാനായി സാബു സ്കറിയ തുടരും. മുൻ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ പുതിയ പ്രസിഡന്റായ സുമോദ് തോമസ് നെല്ലിക്കാലയ്ക്ക് ചുമതല കൈമാറി. മുൻ ജനറൽ സെക്രട്ടറി സുമോദ് ടി. നെല്ലിക്കാല, പുതിയ ജനറൽ സെക്രട്ടറി നിനൻ മത്തായിക്ക് രേഖകൾ കൈമാറി. മുൻ ട്രഷറർ ഫിലിപ്പോസ് ചെറിയാൻ സാമ്പത്തിക രേഖകൾ പുതിയ ട്രഷറർ തോമസ്കുട്ടി വർഗീസിന് കൈമാറി.
യോഗത്തിൽ പങ്കെടുത്ത ജനറൽ ബോഡി അംഗങ്ങൾ കേരള നിയമസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പാർട്ടി അംഗങ്ങളെ അഭിനന്ദിക്കുകയും പുതിയ മന്ത്രിസഭ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അഴിമതിയില്ലാതെ നടപ്പാക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹത്തിന്റെ ഐക്യത്തിനും പൊതുസേവന പ്രവർത്തനങ്ങൾക്കും കൂടുതൽ ശക്തി പകരുന്ന നേതൃത്വമാണ് പുതിയ കമ്മിറ്റി എന്നും പുതു നേതൃത്വം പ്രെതീക്ഷ നൽകുന്നുവെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
Leave a Comment
Your comment will be visible after admin approval.