സീയാറ്റിലിന് സമീപം കരടിയുടെ ആക്രമണത്തിൽ രണ്ട് കൗമാരക്കാർക്ക് പരിക്ക്

Global Indian Writer · June 17, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

സീയാ റ്റിൽ (വാഷിംഗ്ടൺ): വാഷിംഗ്ടൺ സംസ്ഥാനത്തെ മൗണ്ട് സി മലനിരകളിൽ കരടിയെ കണ്ടുമുട്ടിയതിനെ തുടർന്ന് രണ്ട് കൗമാരക്കാർക്ക് പരിക്കേറ്റു. ഇതിലൊരാളെ കരടി നേരിട്ട് ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച ഒരു കൂട്ടം യുവാക്കൾ ട്രെക്കിംഗ് നടത്തുന്നതിനിടെയാണ് ഇവർക്ക് നേരെ കരടിയുടെ പാഞ്ഞടുത്തു. കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടുപോയ ഒരു കൗമാരക്കാരനെ കരടി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റെങ്കിലും ഇയാൾ പിന്നീട് സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചെത്തി. കരടിയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് കണങ്കാലിന് പരിക്കേറ്റതാണ് രണ്ടാമത്തെയാൾക്ക്.

പരിക്കേറ്റവരെ കിംഗ് കൗണ്ടി സെർച്ച് ആൻഡ് റെസ്ക്യൂ സംഘം എ.ടി.വി വാഹനം ഉപയോഗിച്ചാണ് മലമുകളിൽ നിന്നും താഴെയെത്തിച്ചത്. ഇതിൽ ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് മൗണ്ട് സിയിലെ ട്രെക്കിംഗ് പാതകൾ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്. വന്യജീവി വകുപ്പ് അധികൃതർ കരടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഈ പ്രദേശത്ത് സാധാരണയായി കരടികളെ കാണാറുണ്ടെങ്കിലും, ഒരു വലിയ സംഘത്തിന് നേരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് വളരെ അപൂർവമാണെന്ന് പോലീസ് അറിയിച്ചു..

Share this story

Leave a Comment

Your comment will be visible after admin approval.