ബെല്ലിങ്ഹാമിൽ കരടി ആക്രമണം: പന്ത്രണ്ടുകാരനും പിതാവും പൊരുതി രക്ഷപെട്ടു

Global Indian Writer · September 29, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

വാഷിംഗ്ടൺ: വാഷിംഗ്ടൺ ബെല്ലിങ്ഹാമിൽ വീടിന് പിന്നിലെ തോട്ടത്തിൽ വെച്ച് പന്ത്രണ്ടുകാരനായ റോബിൻ വെസ്റ്റ്‌ഗേറ്റും പിതാവ് നോഹ വെസ്റ്റ്‌ഗേറ്റും കറുത്ത കരടിയുടെ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ചു.

പോപ്‌കോണിനായി പാത്രം എടുക്കാൻ തോട്ടത്തിലേക്ക് പോയ റോബിനെ കറുത്ത കരടി ആക്രമിക്കുകയായിരുന്നു.ധീരമായി ചെറുത്തുനിന്ന കുട്ടി കരടിയുടെ കണ്ണിൽ കുത്തുകയും, ബഹളം കേട്ടെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയും ചെയ്തു.

ജിയു-ജിത്സു പരിശീലനം തങ്ങളെ പരിഭ്രാന്തി കൂടാതെ കരടിയെ നേരിടാൻ സഹായിച്ചതായി പിതാവും മകനും പറയുന്നു.ഇരുവർക്കും നിസ്സാര പരിക്കുകളേറ്റെങ്കിലും വലിയ അപകടങ്ങൾ ഒന്നുമില്ലാതെ രക്ഷപെട്ടു.

Share this story

Leave a Comment

Your comment will be visible after admin approval.