കരടിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു; സ്ഥിരീകരിച്ചു ലെംഹി കൗണ്ടി ഷെരീഫ് ഓഫീസ്

Global Indian Writer · October 4, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

സാൽമൺ (ഐഡഹോ): ഐഡഹോ സംസ്ഥാനത്തുള്ള സാൽമൺ നഗരത്തിൽ കരടികളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെയാണ് നഗരത്തിലെ സൺസെറ്റ് ഹൈട്സ് മേഖലയിൽ സംഭവം നടന്നതെന്ന് ലെംഹി കൗണ്ടി ഷെരീഫ് ഓഫീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ഇവർക്ക് നേരെ ഒന്നിലധികം കരടികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരുടെ വിവരങ്ങളോ പരുക്കിന്റെ ഗുരുതരാവസ്ഥയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രദേശത്ത് ഒരു പെൺകരടിയെയും രണ്ട് കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ആക്രമണം നടത്തിയത് ഏത് തരത്തിലുള്ള കരടിയാണെന്ന് വ്യക്തമല്ല.
തിരച്ചിൽ ഊർജ്ജിതം: കരടികളെ കണ്ടെത്താൻ ഐഡഹോ ഫിഷ് ആൻഡ് ഗെയിം വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക തെരച്ചിൽ നടക്കുന്നുണ്ട്.

തെരച്ചിലിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വീടുകളുടെ ചുറ്റുമതിലുകൾക്കകത്തേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കെട്ടിയിടാൻ അധികൃതർ അഭ്യർത്ഥിച്ചു.
പ്രദേശത്ത് കരടിയുടെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ 911 നമ്പറിലോ അല്ലെങ്കിൽ ലെംഹി കൗണ്ടിയുടെ (208-756-8980) നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അന്വേഷണം ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Share this story

Leave a Comment

Your comment will be visible after admin approval.