കെസിബിസി പ്രസിഡന്റ് റവ. ഡോ. വർഗ്ഗീസ് ചക്കാലയക്കലിന്‌ ഡാളസ് ഇടവകയിൽ പ്രൗഢോജ്വലമായ സ്വീകരണം

Global Indian Writer · June 23, 2026 · 1 min read · 0 Comments · 0 Shares

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായ റവ.ഡോ. വർഗ്ഗീസ് ചക്കാലക്കൽന് പ്രൗഢോജ്വലമായ സ്വീകരണം നൽകി.

ഇടവകയിലെ പിതൃദിനത്തോട് അനുബദ്ധിച്ച് കൃതജ്ഞതാബലി അർപ്പിച്ച് സന്ദേശം നൽകി. തുടർന്ന് നടന്ന പിതൃദിനാഘോഷത്തിൽ മുഖ്യാധിതിയായി പിതാവ് പങ്കെടുത്തു. വിവിധ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകുകയും പിതൃദിനത്തോട് അനുബദ്ധിച്ച് നടന്ന ആദരിക്കൽ കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

സ്വീകരണത്തിന് കൈക്കാരൻമാരായ റ്റെറി വാളാച്ചേറിൽ, ബിനോ പുല്ലുകാട്ട്, റെനി പഴയിടത്ത്, ജയിംസ് കൊല്ലമാരുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാദ്ധ്യക്ഷനുമായി ശുശ്രൂഷ ഏറ്റെടുത്തതിന് ശേഷം ആദ്യമായി അമ്മേരിക്കയിൽ ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ആദ്യ സന്ദർശനത്തിനായി തിരഞ്ഞെടുത്തതിന്റെ സന്തോഷം വികാരി ഫാ. ബിൻസ് ചേത്തലിൽ പങ്കുവെച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.