കാത്തിരിപ്പിന് വിരാമം; 16-ാമത് KCCNA കൺവെൻഷന് നാളെ (ഓഗസ്റ് 6) തിരി തെളിയും. ക്നാനായ മഹാസംഗമത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares
  • ബൈജു ആലപ്പാട്ട്, KCCNA P.R.O.

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ ഫ്ലോറിഡ: വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്ക സമൂഹം രണ്ട് വർഷത്തിലൊരിക്കൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമമായ 16-ാമത് KCCNA (Knanaya Catholic Congress of North America) കൺവെൻഷൻ നാളെ, ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ അത്യാധുനിക ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ അരങ്ങേറും. അമേരിക്കയിലെ മലയാളി സമൂഹ കൺവെൻഷനുകളിൽ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ഏറ്റവും മുമ്പിൽ വിശ്വാസവും പാരമ്പര്യവും കുടുംബസ്നേഹവും ആഘോഷിക്കുന്ന ഈ ദേശീയ മഹാസംഗമത്തിൽ പങ്കെടുക്കാൻ അമേരിക്കയിലെയും കാനഡയിലെയും അമേരിക്കയിലെയും വിവിധ നഗരങ്ങളിലെ KCCNAയുടെ 25 യൂണിറ്റുകളിൽ നിന്നായി നാലായിരത്തിൽപ്പരം ക്നാനായ മക്കൾ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു .

ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും, പുതിയ തലമുറയ്ക്ക് ക്നാനായ പാരമ്പര്യവും വിശ്വാസവും കൈമാറാനും, കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുമുള്ള അപൂർവ അവസരമായാണ് ഓരോ കുടുംബവും ഈ കൺവെൻഷനെ കാണുന്നത്. ലോകത്തിലെ തെന്നെ ഏറ്റവും വലിയ ക്നാനായ കുടുംബസംഗമമെന്ന വിശേഷണം നിലനിർത്തുന്ന ഈ കൺവെൻഷനിലേക്ക് എല്ലാ യൂണിറ്റുകളിലെയും പ്രതിനിധികൾ അതിയായ ആവേശത്തോടെയാണ് എത്തുന്നത്.

മേയർ റോബിൻ ഇലക്കാട്ട് ഉദ്ഘാടനം നിർവഹിക്കും

ഓഗസ്റ്റ് 6-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായി പങ്കെടുക്കും. സമൂഹസേവന രംഗത്തും പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയനായ അദ്ദേഹം KCYLNA-യുടെ പ്രഥമ പ്രസിഡന്റുകൂടിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് കൂടുതൽ പ്രൗഢി പകരും.

വിശുദ്ധ കുർബാനകൾ, ആത്മീയ ശുശ്രൂഷകൾ, കുടുംബസമ്മേളനങ്ങൾ, വനിതാ സമ്മേളനം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ, ദേശീയതല കലാ-സാഹിത്യ-കായിക മത്സരങ്ങൾ, സെമിനാറുകൾ, ബിസിനസ് നെറ്റ്‌വർക്കിംഗ്, സാമൂഹിക-സാംസ്കാരിക പരിപാടികൾ, മെഗാ സംഗീതനിശകൾ, ഹാസ്യവിരുന്നുകൾ തുടങ്ങി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പരിപാടികളാണ് നാല് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്.

ഒന്നാം ദിനം – ഓഗസ്റ്റ് 6 (വ്യാഴാഴ്ച): ഉദ്ഘാടന ദിനം

രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 4:30-ന് വിശുദ്ധ കുർബാനയ്ക്കുശേഷം ക്നായി തൊമ്മൻ ഹാളിൽ ഉദ്ഘാടന സമ്മേളനം നടക്കും. ആതിഥേയ യൂണിറ്റുകളായ താമ്പായും മയാമിയും അവതരിപ്പിക്കുന്ന മനോഹരമായ സ്വാഗതപരിപാടികളും അരങ്ങേറും. വിവിധ വേദികളിലായി യുവജന ഐസ് ബ്രേക്കർ പരിപാടികളും ഓഫ്‌സൈറ്റ് യുവജന പരിപാടികളും സംഘടിപ്പിക്കും. രാത്രി 9 മണിമുതൽ ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അവതരിപ്പിക്കുന്ന മെഗാ എന്റർടൈൻമെന്റ് ഷോ അതോടൊപ്പം ചിരിയുടെ മലപ്പടക്കവുമായി മൂവി സ്റ്റേജ് കോമഡി ആർട്ടിസ്റ് ജോബി പാലാ യും പങ്കെടുക്കുന്ന പരിപാടി പ്രധാന ആകർഷണമായിരിക്കും.

രണ്ടാം ദിനം – ഓഗസ്റ്റ് 7 (വെള്ളിയാഴ്ച): പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും ആഘോഷദിനം

രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വർണാഭമായ കൺവെൻഷൻ ഘോഷയാത്രയിൽ KCCNA-യുടെ 25 യൂണിറ്റുകളും തനത് പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന അലങ്കാരങ്ങളുമായി അണിനിരക്കും. ഘോഷയാത്ര രാവിലെ 11 മണിയോടെ ക്നായി തൊമ്മൻ ഹാളിൽ സമാപിക്കും. തുടർന്ന് Gym Kna, KCCNA Women’s Forum അവതരിപ്പിക്കുന്ന പ്രൗഢഗംഭീരമായ Knanaya Royal Kingdom Pageant, സീനിയർ സിറ്റിസൺ ചർച്ചകൾ, കുട്ടികൾക്കായുള്ള മാജിക് ഷോ, വിവിധ യൂണിറ്റുകളുടെ സാംസ്കാരിക പരിപാടികൾ, സ്റ്റേജ് പെർഫോമൻസുകൾ, യുവജന DJ Night എന്നിവ അരങ്ങേറും.

മൂന്നാം ദിനം – ഓഗസ്റ്റ് 8 (ശനിയാഴ്ച): മത്സരങ്ങളുടെയും കുടുംബസംഗമത്തിന്റെയും ദിനം

KCCNA Got Talent (Arts & Literature) മത്സരങ്ങൾ, കായികമത്സരങ്ങൾ, വിവിധ സെമിനാറുകൾ, ഇൻഡോർ ടൂർണമെന്റുകൾ, വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ എന്നിവ ദിനം മുഴുവൻ നടക്കും. രാത്രി KCYLNA അവതരിപ്പിക്കുന്ന Mr. & Mrs. Kna & Battle of the Cities മെഗാ ഇവന്റ് പ്രധാന ആകർഷണമായിരിക്കും.

ബൈജു ആലപ്പാട്ട്, KCCNA P.R.O.

സമാപന ദിനം – ഓഗസ്റ്റ് 9 (ഞായറാഴ്ച)

വിശുദ്ധ കുർബാനയോടെയാണ് സമാപനദിന പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് കായിക ഫൈനൽ മത്സരങ്ങൾ, വിവിധ Forane Get-Together സംഗമങ്ങൾ, കോളേജ് Alumni Meetings, National Council Meeting, സമാപന ബാങ്ക്വറ്റ്, കുടുംബവിരുന്ന്, യുവജന ബാങ്ക്വറ്റ്, DJ Illest അവതരിപ്പിക്കുന്ന സംഗീതവിരുന്ന് എന്നിവയോടെ കൺവെൻഷന് തിരശ്ശീല വീഴും.സമാപന ബാങ്ക്വറ്റിൽ കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ. വിശിഷ്ടാതിഥിയായിരിക്കും.

ആത്മീയതയും പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഈ മഹാസംഗമത്തിൽ വിശുദ്ധ കുർബാനകൾ, ദേശീയതല കലാ-കായിക മത്സരങ്ങൾ, സെമിനാറുകൾ, യുവജന-കുടുംബ പരിപാടികൾ, സംഗീത-വിനോദ വിരുന്നുകൾ എന്നിവ നാല് ദിവസങ്ങളിലായി അരങ്ങേറും.
ആത്മീയതയും പാരമ്പര്യവും കുടുംബബന്ധങ്ങളും ആഘോഷിക്കുന്ന ഈ മഹാസംഗമത്തിൽ വിശുദ്ധ കുർബാനകൾ, ദേശീയതല കലാ-കായിക മത്സരങ്ങൾ, സെമിനാറുകൾ, യുവജന-കുടുംബ പരിപാടികൾ, സംഗീത-വിനോദ വിരുന്നുകൾ എന്നിവ നാല് ദിവസങ്ങളിലായി അരങ്ങേറും.

നാല് ദിവസങ്ങളിലായി ആത്മീയതയും പാരമ്പര്യവും യുവശക്തിയും കുടുംബസ്നേഹവും ആഘോഷിക്കുന്ന ഈ മഹാസംഗമം, വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ദേശീയ കൺവെൻഷനുകളിലൊന്നായി മാറുമെന്ന് KCCNA കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റീ പ്രത്യാശ പ്രകടിപ്പിച്ചു.

KCCNAയ്ക്ക് നേതൃത്വം നൽകുന്നത് പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ (താമ്പ), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്ലാന്റ) എന്നിവരാണ്.

ഇവരെ കൂടാതെ റീജിയണൽ വൈസ്സ് പ്രസിഡണ്ടുമാരായ ഫിലിപ്സ് മാത്യു മാപ്പളശേരിൽ (ഹൂസ്റ്റൺ), അരുൺ ജോർജ് പൗവ്വത്തിൽ (മയാമി ), സിൽവസ്റ്റർ സിറിയക്ക് കൊടുന്നിനാംകുന്നേൽ (ഡാളസ്), ബാബു തൈപ്പറമ്പിൽ (ചിക്കാഗോ), സജി ജോസഫ് ഒരപ്പാങ്കൽ (ന്യൂയോർക്ക് ), ഗോഡ്വിൻ കൊച്ചുപുരക്കൽ (മിനസോട്ട), ടോമി ജോസഫ് തെക്കനാട്ട് (വാഷിംഗ്ടൺ ), ജോബിൻ മാനുവൽ മരങ്ങാട്ടിൽ (സാക്രമെന്റോ ), ജോബി ഫിലിപ്പ് ഊരാളിൽ (ഫ്ലോറിഡ), മിന്നു എബ്രഹാം കൊടുന്നിനംകുന്നേൽ (കാനഡ) , വിമൻസ് ഫോറം നാഷണൽ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം (ഡാളസ്), KCYL പ്രസിഡണ്ട് ആൽവിൻ പിണർക്കയിൽ (ചിക്കാഗോ) , യുവജനവേദി നാഷണൽ പ്രസിഡണ്ട് പുന്നൂസ് വഞ്ചിപുരക്കൽ (ടാമ്പ), സ്പിരിച്യുൽ ഡയറക്ടർ റെവ. ഫാ.ബോബൻ വട്ടംപുറത്ത് (സാൻ അന്റോണിയ വികാരി) എന്നിവരടങ്ങിയതാണ് കെ.സി.സി.എൻ.എ എക്സിക്യൂട്ടീവ് കമ്മറ്റി .

കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ, ആതിഥേയ യൂണിറ്റ് പ്രസിഡന്റുമാരായ ജയമോൾ മൂശാരിപ്പറമ്പിൽ (താമ്പാ), എബി തെക്കനാട്ട് (മയാമി) എന്നിവരുടെയും നൂറുകണക്കിന് കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും മാസങ്ങളായുള്ള അക്ഷീണ പരിശ്രമമാണ് ഈ ദേശീയ മഹാസംഗമത്തിന്റെ വിജയത്തിന് ശക്തമായ അടിത്തറ ഒരുക്കിയത്.

ഈ മഹാസംഗമത്തിന്റെ വിജയത്തിനായി KCCNA എക്സിക്യൂട്ടീവ് കമ്മറ്റീയോടൊപ്പം ആതിഥേയ യൂണിറ്റുകളായ മയാമി (KCASF) യുടെയും താമ്പ (KCCCF) യുടെയും നിരവധി കമ്മിറ്റി അംഗങ്ങളും വോളണ്ടിയേഴ്സും മാസങ്ങളായി അക്ഷീണം പ്രവർത്തിച്ചുവരികയാണ്. ഓരോ കമ്മിറ്റിയും തങ്ങൾക്ക് ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റവും മികച്ച രീതിയിൽ നിർവഹിക്കുന്നതിനായി നിരന്തരം യോഗങ്ങൾ ചേർന്നും ആസൂത്രണങ്ങൾ നടത്തിയും മുന്നേറുകയാണ്.

കൺവെൻഷന് ആത്മീയ നേതൃത്വം നൽകുന്നതിനായി KCCNA സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത്, KCASF (മയാമി) സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, ഫാ. തോമസ് താഴപ്പള്ളിൽ, ഫാ. ബിജു പാട്ടശ്ശേരിൽ എന്നിവർ പങ്കെടുക്കും.

കൺവെൻഷൻ ഓർഗനൈസേഷൻ കമ്മറ്റി ടീം : കൺവെൻഷൻ ചെയർപേഴ്സൺ ജോബി ഊരാളിൽ (താമ്പ) നേതൃത്വം നൽകുന്ന കൺവെൻഷൻ കമ്മിറ്റിയിൽ സിബി ചാണശ്ശേരിൽ (മയാമി) -കോ-ചെയർ, അനീഷ് നടകുഴക്കൽ (താമ്പ ) യൂത്ത് കോ -ചെയർ, ജോമോൻ ചെമ്മരപ്പള്ളിൽ(താമ്പ ), റോജി കണിയംപറമ്പിൽ(മയാമി) , സോജി പുതുപറമ്പിൽ (താമ്പ), സഞ്ജയ് നടുപ്പറമ്പിൽ (മയാമി), മനോജ് താനത്ത് (മയാമി), ടോമി വടുതല (താമ്പ ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു . ഇവരുടെ മേൽനോട്ടത്തിൽ
രജിസ്ട്രേഷൻ, ആതിഥ്യം, താമസസൗകര്യം, ഭക്ഷണ ക്രമീകരണം, സ്റ്റേജ് മാനേജ്മെന്റ്, ആരാധനാക്രമങ്ങൾ, കലാപരിപാടികൾ, യുവജന പരിപാടികൾ, കുട്ടികളുടെ പ്രവർത്തനങ്ങൾ, കലാ കായിക മത്സരങ്ങൾ, മീഡിയ & പ്രചാരണം, സുരക്ഷ, ഗതാഗതം, വോളണ്ടിയർ കോർഡിനേഷൻ,പ്രൊസഷൻ,എന്റർടൈൻമെന്റ് , തുടങ്ങി അൻപതോളം മേഖലകളിലും പ്രത്യേകം കമ്മിറ്റികൾ ഏകോപനത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
“ഇത് ഒരു സാധാരണ കൺവെൻഷൻ മാത്രമല്ല; തലമുറകളെ ബന്ധിപ്പിക്കുന്ന വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബ ഐക്യത്തിന്റെയും മഹാസംഗമമാണ്.”

ഈ സന്ദേശത്തോടെയാണ് ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളെ സംഘാടകർ ഫ്ലോറിഡയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നത്. നാല് ദിവസങ്ങളിലായി ആത്മീയതയും പാരമ്പര്യവും യുവശക്തിയും കുടുംബസ്നേഹവും ആഘോഷിക്കുന്ന ഈ മഹാസംഗമം, വടക്കേ അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ദേശീയ കൺവെൻഷനുകളിലൊന്നായി മാറുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.