(എബി മക്കപ്പുഴ)
ഡാളസ്. ഡാളസിലെ പ്രവാസി മലയാളികൾ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഓണസദ്യയും, പുതുമയേറിയ പരിപാടികളുമായി ജൂബിലി ആഘോഷവും നാളെ ഓഗസ്റ് മാസം 5 നു ലൂയിസ്‌വില്ലയിലുള്ള വിസ്റ്റാ റിഡ്ജ് മാളിൽ (vista ridge mall) നടത്തപ്പെടുന്നു.
Time: 10:00 to 5 pm
Address:2401 S STEEMMONS FWY, SUITE 4000, LEWISVILLE,TEXAS 75067
മൂവായിരത്തിൽ പരം മലയാളി സ്നേഹിതരെ ആണ് ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്.
പ്രേക്ഷകർക്കുവേണ്ടി പുതുമയേറിയ പരിപാടികളും, വിഭവ സമൃദ്ധമായ ഓണ സദ്യയും കല പരിപാടികളും വളരെ ചിട്ടയോടും കൃത്യ സമയം പാലിച്ചു കൊണ്ടുള്ള ക്രമീകരണം ആണ് നടത്തിയിട്ടുള്ളത്.
ഏവരെയും ഈ മലയാളി കൂട്ടായ്‌മയിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡണ്ട് ഷിജു എബ്രഹാം സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിക്കുന്നു
Leave a Comment
Your comment will be visible after admin approval.