കേരളപ്പിറവി ആഘോഷം; സെൻട്രൽ കോസ്റ്റിൽ ട്രിവിയ നൈറ്റ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

Global Indian Writer · October 12, 2026 · 1 min read · 0 Comments · 0 Shares

സെൻട്രൽ കോസ്റ്റ്: എഴുപതാമത് കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി വേൾഡ് മലയാളി കൗൺസിൽ (WMC) സെൻട്രൽ കോസ്റ്റ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ‘ട്രിവിയ നൈറ്റ്’ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘ഒന്നിച്ച് വളരാം, ലോകത്തോളം ഉയരാം – വിശ്വമലയാളിയാകാം’ എന്ന സന്ദേശമുയർത്തി 2026 നവംബർ ഒന്നിന് വൈകുന്നേരം നാല് മണി മുതലാണ് പരിപാടി നടക്കുക.

കേരളത്തിന്റെ സമ്പന്നമായ പൈതൃകവും മലയാളികളുടെ കുടിയേറ്റ ചരിത്രവുമാണ് ക്വിസ് മത്സരത്തിന്റെ പ്രധാന വിഷയം. രണ്ടുപേരടങ്ങുന്ന ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഒരു ടീമിന് 15 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. മത്സരത്തിൽ മോഡറേറ്ററുടെ തീരുമാനം അന്തിമമായിരിക്കും. വിജയികൾക്കായി 1000 ഡോളർ മൂല്യമുള്ള സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി wmccentralcoast@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 0435 988 858, 0404 544 859 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.