മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: അഞ്ചര പതിറ്റാണ്ടായി ന്യൂയോർക്ക് മലയാളീ സമൂഹത്തിൽ പ്രവർത്തിക്കുന്ന അമേരിക്കയിലെ തന്നെ ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് 2026-ലെ ഓണാഘോഷ പരിപാടികൾ 12-ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ ഫ്ലോറൽ പാർക്കിൽ നടത്തുന്നു. ഫ്ലോറൽ പാർക്കിൽ 261 സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമായ PS 115-ൽ (PS -115, 80-51 261 Street, Floral Park, NY 11004) വർണ്ണാഭമായി നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ചെയ്‌തു വരുന്നത്. രാവിലെ 11 മണിക്ക് ചെണ്ടമേളത്തിൻറെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാൻറെ എഴുന്നള്ളത്തോടെ ആഘോഷച്ചടങ്ങുകൾ ആരംഭിക്കും. മലയാളം-തമിഴ്-കന്നഡ സിനിമകളിൽ 90-കളിൽ അഭിനയിച്ചിരുന്ന പ്രശസ്‌ത നടി ഗീതയും, പ്രശസ്‌ത സിനിമാ ഛായാഗ്രാഹകനായ ജിത്തു ദാമോദറും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും.
“ചെണ്ടമേളവും, തിരുവാതിരയും, ഡാൻസും പാട്ടുകളുമൊക്കെയായി ഈ വർഷത്തെ ഓണം ഏറ്റവും ആകർഷകമാക്കുവാൻ എല്ലാ ക്രമീകരണവും കേരളാ സമാജം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആഘോഷങ്ങൾക്ക് പ്രശസ്‌ത സിനിമാനടി ഗീതയും, ഛായാഗ്രാഹകൻ ജിത്തു ദാമോദറും പങ്കെടുക്കുന്നു എന്നത് സന്തോഷം നൽകുന്ന സംഗതിയാണ്. വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും പങ്കെടുക്കുന്നവർക്കായി ഞങ്ങൾ കരുതി വയ്ക്കുകയാണ്. ഈ ആഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നു”. സമാജം പ്രസിഡൻറ് ഹേമചന്ദ്രൻ ന്യൂഹൈഡ് പാർക്കിൽ പ്രസ്താവിച്ചു.
പ്രസിഡന്റിനൊപ്പം സെക്രട്ടറി മാത്യുക്കുട്ടി ഈശോയും, ട്രഷറർ വിനോദ് കെആർക്കെയും വൈസ് പ്രസിഡൻറ് ഷാജി വർഗ്ഗീസും, ജോയിന്റ് സെക്രട്ടറി ജോസി സ്‌കറിയ, ജോയിൻറ് ട്രഷറർ മാമ്മൻ എബ്രഹാം എന്നിവരും ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അതോടൊപ്പം മറ്റ് കമ്മറ്റി അംഗങ്ങളായ ലീലാ മാരേട്ട്, വർഗ്ഗീസ് പോത്താനിക്കാട്, ഷാജു സാം, ബെന്നി ഇട്ടീറ, ഏലിയാമ്മ അപ്പുക്കുട്ടൻ, സജി തോമസ്, പ്രകാശ് തോമസ്, ജോർജ് തോമസ്, സുനിൽ ചാക്കോ, ട്രസ്റ്റീബോർഡ് ചെയർമാൻ വർഗ്ഗീസ് കെ. ജോസഫ്, ബോർഡ് അംഗങ്ങളായ പോൾ പി. ജോസ്, ഫിലിപ്പോസ് കെ ജോസഫ്, തോമസ് ഡേവിഡ്, സജി എബ്രഹാം, ഓഡിറ്റർമാരായ തോമസ് സഖറിയാ, ദീപു പോൾ തുടങ്ങിയവരും എല്ലാ ക്രമീകരണങ്ങളുടെയും പിന്നിൽ അക്ഷീണം പ്രവർത്തിക്കുന്നു. എല്ലാ മലയാളീ സുഹൃത്തുക്കളേയും ഓണാഘോഷത്തിൽ പങ്കെടുക്കുവാൻ സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
Leave a Comment
Your comment will be visible after admin approval.