കേരളപ്പിറവി ആഘോഷം ഗംഭീരമാക്കി ഹൂസ്റ്റണിൽ റാന്നി അസോസിയേഷൻ

Global Indian Writer · November 5, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു,റിവർസ്റ്റോൺ

ഹ്യൂസ്റ്റൺ:ജൻമഭൂമിയായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ എഴുപതാം പിറവി ആഘോഷവും കുടുബ സംഗമവും ഹ്യൂസ്റ്റൺ റാന്നി അസോസിയേഷന്റെ [എച്ച്.ആർ.എ] യുടെ ആഭിമുഖ്യത്തിൽ സ്റ്റാഫോർഡ് അപ്പനാ ബാസാർ മാക്‌സ്‌ ഫ്യൂഷൻ റസ്റ്റൊറന്റിൽ ആഘോഷിച്ചു. കേരളത്തിന്റെ പാരമ്പര്യ സാംസ്കാരിക കലാപരിപടികൾ അവതരിപ്പിച്ചും മലയാള തനിമ നില നിർത്തുന്ന വേഷ വിധാനങ്ങളാമായി കുടുംബാഗങ്ങൾ ഒത്ത് ചേർന്ന് സന്തോഷം പങ്കിട്ടു.

കേരള രുചിക്കൂട്ട് നുകരുന്ന മലയാളി മീൽസ് ഏവരും ആസ്വദിച്ചു. എച്ച്.ആർ. എ പ്രസിഡന്റ് ബിജു സഖറിയാ കളരിക്ക മുറിയിൽ അധ്യക്ഷത വഹിച്ച സമ്മേളനം ഫാദർ.ജെക്കു സഖറിയ ചരിവ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.മാഗ്പ്രസിഡൻ്റ് റോയി മാത്യു മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വിനോദ് ചെറിയാൻ, ബിനു സഖറിയ,ജീമോൻ റാന്നി, ജിൻസ് മാത്യു കിഴക്കേതിൽ,ബാബു കലീന,സി.ജി ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

മീരാ സഖറിയ,ജിനി മാത്യു, സ്റ്റീഫൻ തേക്കാട്ടിൽ,അമ്പിളി വിനോദ്,സജി ഇലഞ്ഞിക്കൽ, അനിയൻ പനവേലിൽ എന്നിവർ വോളണ്ടിയേഴ്‌സായി പ്രവർത്തിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.