ക്‌നാനായ ഇടവകള്‍ക്ക് കായിക ഉത്സവമായി ഡാളസ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

Global Indian Writer · October 12, 2026 · 1 min read · 0 Comments · 0 Shares

ഡാളസ്: ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ ഡാളസ് ക്രിസ്തുരാജ ഇടവക മെന്‍സ് മിനിസ്ട്രി ഏറ്റെടുത്ത് നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാനഡ ഹോളി ഫാമിലി എയ്ജാക്‌സ് ക്‌നാനായ കാത്തലിക് മിഷന്‍ ദൃഹം സോഷ്യല്‍ ക്ലബ്ല് ജേതാക്കളായി. ലോണ്‍ സ്റ്റാര്‍ ക്രിക്കറ്റ് ഗ്രവുണ്ടില്‍ രണ്ട് ദിവസങ്ങള്‍ ആയി നടത്തപ്പെട്ട മത്സരത്തില്‍ ക്‌നാനായ റീജിയണിലെ വിവിധ ഇടവകയില്‍ നിന്നും മിഷണില്‍ നിന്നും വിവിധ ടീം അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.രണ്ടാം സ്ഥാനം ചിക്കാഗോ യുണൈറ്റഡും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് യുണൈറ്റഡും നാലാം സ്ഥാനം ഡിട്രോയിറ്റ് സെന്റ് മേരീസ് ടീമും സ്വന്തമാക്കി.

ഡാളസ് മെന്‍സ് മിനിസ്ട്രി പ്രസിഡന്റ് ബിനു അത്തിമറ്റത്തില്‍ന്റെ നേതൃത്വത്തിലും ക്രിക്കറ്റ് മാച്ച് കോര്‍ഡിനറ്റേഴ്‌സ് ജിനു കുടിലില്‍, ജസ്റ്റിന്‍ ചാമക്കാല എന്നിവരുടെ നേതൃത്വത്തിലും ട്രസ്റ്റി കോര്‍ഡിനേറ്റര്‍ ടെറി വാളാച്ചേരില്‍ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചത്.വലിയ ഒരു കൂട്ടായ്മയുടെ ഉത്സവ വേദിയായി ഈ മത്സരം മാറി എന്നും ഇതിന് നേതൃത്വം നല്‍കിയ ഡാളസ് ഇടവകയെയും ക്‌നാനായ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസ് തറയ്ക്കല്‍ അഭിനന്ദിച്ചു.ഫാ. ബിന്‍സ് ചേത്തലില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു.അടുത്ത വര്‍ഷം ഹൂസ്റ്റണ്‍ സെന്റ് മേരിസ് ഫൊറോന ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

Share this story

Leave a Comment

Your comment will be visible after admin approval.