തിരുവനന്തപുരം: നേതാക്കൾ വിവാദ പ്രസ്താവന നടത്തരുതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. ദേശീയ തലത്തിൽ പോരാട്ടത്തിലാണ് നേതാക്കളെന്നും അവർക്ക് തലവേദനയുണ്ടാക്കരുതെന്നും വിവാദ പ്രസ്താവനകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎം നേതാക്കൾക്കെതിരെ പ്രായോഗിക തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടുണ്ട്. പാർട്ടിയും സർക്കാരും എടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കണം. കൃത്യമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും പക്വതയാർന്ന തീരുമാനമാണ് ഈ കാര്യത്തിൽ പാർട്ടി എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാര്‍ട്ടിയിലെ അച്ചടക്കം പാലിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും, സംഘടനയ്ക്ക് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ഇത്തരം പ്രസ്താവനകളുമായി മുന്നോട്ട് പോകുന്നവര്‍ക്കെതിരെ അന്വേഷണം നടത്താനും കര്‍ശന നടപടികൾ സ്വീകരിക്കാനും പാര്‍ട്ടി തയ്യാറാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Leave a Comment
Your comment will be visible after admin approval.