കെപിസിസിയെ നോക്കുകുത്തിയാക്കുന്നുവെന്ന വിമർശനം; ഡിസിസി യോഗത്തിൽനിന്ന് നേതാക്കൾ വിട്ടുനിന്നു,കടുത്ത അതൃപ്തിയിൽ ദീപ ദാസ് മുൻഷി

Global Indian Writer · October 25, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കെപിസിസിയെ നോക്കുകുത്തിയാക്കി എഐസിസി നേരിട്ട് ഇടപെടുന്നുവെന്ന വിമർശനത്തിനിടെ, എഐസിസി വിളിച്ചുചേർത്ത തിരുവനന്തപുരം ഡിസിസി യോഗത്തിൽനിന്ന് പ്രമുഖ ജില്ലാ നേതാക്കളും കോൺഗ്രസ് എംഎൽഎമാരും വിട്ടുനിന്നു. ഡിസിസി പ്രസിഡന്റും പങ്കെടുക്കാതിരുന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കടുത്ത അതൃപ്തി രേഖപ്പെടുത്തി

നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലി, എസ്‌ഐആറുമായി ബന്ധപ്പെട്ട സമരം തുടങ്ങി രാഹുൽ ഗാന്ധി നയിക്കുന്ന സമരപരിപാടികൾ ചർച്ച ചെയ്യാനായിരുന്നു യോഗം. എന്നാൽ ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ അമ്പതോളം പേർ മാത്രമാണ് എത്തിയത്.

പ്രധാന സമരപരിപാടികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി. മുതിർന്ന നേതാക്കളുടെ വിട്ടുനിൽപ്പ് എഐസിസി നേതൃത്വത്തെയും കേന്ദ്ര നേതാക്കളെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വമെന്നും റിപ്പോർട്ടിൽ പറയുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.