കെ.പി.സി.സി. അധ്യക്ഷനെ ഉടൻ തീരുമാനിക്കണമെന്ന് പി.ജെ.കുര്യൻ

Global Indian Writer · November 4, 2026 · 1 min read · 0 Comments · 0 Shares

കൊച്ചി: കെ.പി.സി.സി. അധ്യക്ഷനെ ഉടൻ തീരുമാനിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ. ഇതിന് മുൻകയ്യെടുക്കേണ്ടെത് ഹൈക്കമാൻഡ്. എംപിയോ എംഎൽഎയോ KPCC അധ്യഷനായാൽ തെറ്റില്ല. സർക്കാർ – പാർട്ടി ഏകോപനം വേണമെന്ന് ആദ്യം തന്നെ ആവശ്യപ്പെട്ടതാണ്. ഏകോപനത്തിൽ വീഴ്ചയുണ്ടോയെന്ന് ഇപ്പോൾ പറയാനില്ല. അത് അളക്കാനുള്ള തെർമോ മീറ്റർ എൻ്റെ കയ്യിൽ ഇല്ലെന്നും പി.ജെ. കുര്യൻ വിമർശിച്ചു.

അതേസമയം KPCCയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും.പുതിയ അധ്യക്ഷനായുളള ചർച്ചകൾ ഈയാഴ്ചയോടെ സജീവമാകും.KPCCക്ക് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തത് സംഘടനയെ ബാധിച്ചെന്ന വിലയിരുത്തലിലാണ് നീക്കം.എ.പി.അനിൽകുമാർ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ , കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അന്തിമ പട്ടികയിൽ.

കെ.പി.സി.സി അധ്യക്ഷനെ നിയമിച്ച ശേഷം ഡിസിസി അധ്യക്ഷതലത്തിലും അഴിച്ചു പണി നടത്തും. ഡിസിസി അധ്യക്ഷനെ കണ്ടെത്താൻ നേതാക്കളുടെ അഭിപ്രായം തേടും.കേരളവും അസമും ഒഴികെയുളള സംസ്ഥാനങ്ങളിൽ അഭിപ്രായ സർവേ നടത്തിയാണ് ജില്ലാ അധ്യക്ഷന്മാരെ നിയമിച്ചത്.

ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്ക് വേണ്ടിയും നേതാക്കളുടെ ആവശ്യം ശക്തമാണ്. ഷാഫി പറമ്പിലിനെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യമുയര്‍ത്തുമ്പോള്‍, അധ്യക്ഷ പദവി ലക്ഷ്യമിട്ട് എ.പി.അനിൽകുമാറും രംഗത്തുണ്ട്. ഉടന്‍ പുനഃസംഘടന നടത്തണമെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട്. പല ജില്ലകളിലും സംഘടനാ പ്രവര്‍ത്തനം നിശ്ചലമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു

Share this story

Leave a Comment

Your comment will be visible after admin approval.