കെപിസിസി അധ്യക്ഷപദവി അടക്കം കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം

Global Indian Writer · May 25, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കെപിസിസി അധ്യക്ഷപദവി അടക്കം കോൺഗ്രസിൽ നേതൃമാറ്റ ചർച്ചകൾ സജീവം. സണ്ണി ജോസഫിന് പകരം അധ്യക്ഷ പദവിയിലേക്ക് കണ്ണ് വെക്കുന്നത് അര ഡസനിലധികം നേതാക്കൾ. മന്ത്രി പദവിയിൽ എത്തിയ രണ്ട് വർക്കിങ് പ്രസിഡന്‍റുമാരും മാറും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വി.പി അബ്ദുൽ റഷീദും ബിനു ചുള്ളിയിലും സജീവ പരിഗണനയിലാണെന്നാണ് വിവരം. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വരെ സണ്ണി ജോസഫ് തന്നെ പദവിയിൽ തുടരാനാണ് സാധ്യത. അര ഡസനിലധികം മുതിർന്ന നേതാക്കളാണ് കെപിസിസി അധ്യക്ഷപദവിയിലേക്ക് കണ്ണുവെച്ച് കാത്തിരിക്കുന്നത്.

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അധ്യക്ഷ പദവിയിലേക്ക് ഇത്തവണ പരിഗണക്കപ്പെടുമെന്നാണ് ആന്‍റോ ആന്‍റണിയുടെ വിശ്വാസം. ദലിത് പ്രസിഡന്‍റെന്ന ആവശ്യവുമായി കൊടിക്കുന്നിൽ സുരേഷും രംഗത്തുണ്ട്. എ ഗ്രൂപ്പിൽ നിന്ന് ബെന്നി ബഹനാനും കെ.സി ജോസഫും കെപിസിസി അധ്യക്ഷ പദവിയിൽ നോട്ടമിട്ടിട്ടുണ്ട്. ജോസഫ് വാഴക്കനെ പ്രസിഡന്‍റാക്കക്കണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യവും നേതൃത്വത്തിനു മുന്നിലുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.