ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അനുമതി. സെപ്റ്റംബര്‍ ഒഴികെ ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാം. കെ.എസ്.ഇ.ബി സമര്‍പ്പിച്ച വിവിധ രേഖകളും വൈദ്യുതി ലഭ്യതയുടെ കണക്കും പരിശോധിച്ചാണ് അനുമതി.
സോളര്‍ വൈദ്യുതി ശേഖരിക്കാനുള്ള ബി.ഇ.എസ്.എസ് പദ്ധതിയില്‍ കെ.എസ്.ഇ.ബിക്ക് മെല്ലെപ്പോക്കെന്നും വിമര്‍ശനമുണ്ട്. പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണം. അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെ വ്യാപക വിമര്‍ശനമുള്ളതായും കമ്മിഷന് വിലയിരുത്തി.
ഒരു മണിക്കൂര്‍ മുന്‍പെങ്കിലും നിയന്ത്രണം ഉപഭോക്താക്കളെ അറിയിക്കണം. മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാനുള്ള നടപടി വേണമെന്നും റെഗുലേറ്ററി കമ്മിഷന് കെ.എസ്.ഇ.ബിക്ക് നല്കിയ ഉത്തരവിലുണ്ട്.
Leave a Comment
Your comment will be visible after admin approval.