തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.45നും രാത്രി 12:45നും ഇടയിലുള്ള ഏത് സമയത്തും നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെയും പലയിടത്തും അരമണിക്കൂറും പതിനഞ്ച് മിനിറ്റും വീതം നാലിലധികം തവണ വൈദ്യുതി തടസ്സമുണ്ടായിരുന്നു.
ചൂട് കൂടുന്നതിനോടൊപ്പം വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചതും ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് ഉത്പാദനം കുറഞ്ഞതുമാണ് തിരിച്ചടിയായത്. ഈ മാസം പകുതിയോടെ താത്കാലിക പരിഹാരം ഉണ്ടാകുമെന്നാണ് വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും അറിയിച്ചിട്ടുള്ളതെങ്കിലും പ്രതിസന്ധി ഈ മാസം മുഴുവനും നീണ്ടുനിൽക്കാനാണ് സാധ്യത.
Leave a Comment
Your comment will be visible after admin approval.