തിരുവനന്തപുരം: സംസ്ഥാനത്ത് ഓർഡിനറി ബസ്സുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് ഗതാഗത മന്ത്രി സിപി ജോൺ. എന്നാൽ ഒരു ഓർഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ലെന്നും, പകരം സിറ്റി ഫാസ്റ്റുകൾ ഓർഡിനറി ആക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇക്കാര്യങ്ങൾ പകൽപോലെ വ്യക്തമായിട്ടും, പ്രിയദർശിനി സൗജന്യ യാത്രയുടെ ശോഭകെടുത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉയരുന്നത് തികച്ചും ദൗർഭാഗ്യകരമാണെന്നും സിപി ജോൺ വിമർശിച്ചു. ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര പദ്ധതി. ഓഡിനറി ബസുകളുടെ എണ്ണത്തിൽ കുറവ് വരുത്തില്ല. സൗകര്യം നോക്കി മറ്റ് ബസുകളിൽ പ്രിയദർശിനി പദ്ധതി നടപ്പിലാക്കുന്നത് നോക്കാം.
സ്വകാര്യ ബസുകളുടെ പ്രതിസന്ധി, ചില സ്ഥലങ്ങളിൽ പ്രശ്നമുണ്ടായിരുന്നു. എല്ലാ സ്ഥലങ്ങളിലും പ്രശ്നമില്ല. സ്വകാര്യ ബസ്സുകൾ KSRTC വാടകയ്ക്ക് എടുക്കുന്ന കാര്യം ചർച്ച നടക്കുകയാണ്. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് കൊണ്ടുവരുന്നതിന് പഠനങ്ങൾ നടത്തുന്നു. ഏതുതരം സീറ്റ് ബെൽറ്റ് വേണം എന്നുള്ളതിന്റെ സാമ്പിളുകൾ പരിശോധിച്ചു. സാധ്യത പരിശോധിക്കുന്നു. ഇക്കാര്യം നിർബന്ധിക്കുന്നില്ല. അങ്ങനെ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ചെയ്യാം.
Leave a Comment
Your comment will be visible after admin approval.