കെഎസ്ആർടിസിയിൽ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച് റിപ്പോർട്ട് കൈമാറി. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറിയത്. മുഴുവൻ ബസുകളിലും സൗജന്യ യാത്ര അനുവദിച്ചാൽ നഷ്ടം 112 കോടി. ഓർഡിനറി ബസ്സിൽ മാത്രം നടപ്പിലാക്കിയാൽ 57 കോടി നഷ്ടം. സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകൾ – 65 കോടിയുടെ നഷ്ടമെന്നുമാണ് റിപ്പോർട്ട്.


തെരഞ്ഞെടുപ്പ് വേളയിൽ നൽകിയ ഇന്ദിരാ ഗ്യാരണ്ടികളിലൊന്നായിരുന്നു സ്ത്രീകൾക്കുള്ള സൗജന്യയാത്ര. ജൂൺ 15 മുതൽ സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. എന്നാൽ ഇത് കെഎസ്ആര്‍ടിസിയിലെ നഷ്ടത്തിലാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.