ലാന ഒരുക്കുന്ന കാവ്യസന്ധ്യയിൽ പ്രശസ്ത കവി സെബാസ്റ്റ്യൻ പങ്കെടുക്കുന്നു

Global Indian Writer · May 21, 2026 · 1 min read · 0 Comments · 0 Shares

ലാനയുടെ മെയ് മാസ സാഹിത്യ പരിപാടിയുടെ ഭാഗമായി ഒരുക്കുന്ന കാവ്യ സന്ധ്യയിൽ പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ പങ്കെടുക്കുന്നു.
ഇരുപത്തിരണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിക്ക് (05/22/2026 8 PM CST) സൂം via കൂടുന്ന സാഹിത്യ മീറ്റിംഗിൽ അമേരിക്കയിലെ പ്രശസ്തരായ 10 കവികൾ തങ്ങളുടെ സ്വന്തം കവിതകൾ അവതരിപ്പിക്കുന്നു. തുടർന്ന്, അവതരിപ്പിക്കപ്പെട്ട കവിതകളെക്കുറിച്ചുള്ള ചർച്ചയും നടത്തും.
വാൾട്ട് വിറ്റ്മാൻ ബർത്ത് പ്ലേസ് അസോസിയേഷൻ നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എട്ടു വയസ്സുകാരൻ മൈക്കിൾ മാത്യു എന്ന മലയാളി ബാലൻ തന്റെ സ്വന്തം കവിത ഈ കാവ്യാസന്ധ്യയിൽ അവതരിപ്പിക്കുന്നതാണ്. അമേരിക്കൻ കാവ്യ ലോകത്തിന് ഒരു ഭാവി വാഗ്ദാനം ആയേക്കാവുന്ന മൈക്കിൾ ന്യു ഹൈഡ് പാർക്ക് ഹിൽ സൈഡ് ഗ്രേഡ് സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.


നോർത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മലയാളം കവികളായ ജോൺ ആറ്റുമാലി, സാജു കുമാർ, എം. എൻ. നമ്പൂതിരി, രാജു തോമസ്, അനശ്വർ മാമ്പിള്ളി, ഷാജു ജോൺ, റഹിമാബി മൊയ്തീൻ, ഉഷ ഡോൺ, ഉമ സജി, എന്നിവരാണ് സ്വന്തം കവിതകൾ അവതരിപ്പിക്കുന്നത്.
ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ അദ്ധ്യക്ഷത വഹിക്കുന്ന ഈ കാവിസന്ധ്യ മോഡറേറ്റ് ചെയ്യുന്നത് അമേരിക്കയിലെ പ്രശസ്ത എഴുത്തുകാരിയും കവിയുമായ ബിന്ദു ടിജിയാണ്.

അമേരിക്കൻ മലയാളികളുടെ കവിതകളെക്കുറിച്ച് കൂടുതൽ അറിയുവാനും ചർച്ചകളിൽ സജീവമായി പങ്കെടുക്കാനും എല്ലാ സാഹിത്യപ്രേമികളെയും ക്ഷണിക്കുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ 214-435-0124 സാമുവേൽ പനവേലി (പ്രസിഡൻ്റ്) , 347-204-0062 നിർമ്മല ജോസഫ് (മാലിനി ) (സെക്രട്ടറി) , 469-274-6501 ഷാജു ജോൺ (പ്രോഗ്രാം കമ്മറ്റി ചെയർമാൻ) എന്നിവരിൽ നിന്നും ലഭിക്കും

Zoom Meeting ID: 816 5170 2245

സമയം: 2026 മെയ് 22 വെള്ളിയാഴ്ച 8:00 PM CST

വാർത്ത തയ്യാറാക്കിയത്: ബാജി ഓടംവേലി

Share this story

Leave a Comment

Your comment will be visible after admin approval.