ന്യൂയോർക്ക് :- ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഈ മാസം വളരെ വ്യത്യസ്തമായ ഒരു സാഹിത്യ സംവാദം ഒരുക്കുന്നു. 2026 ജൂലൈ 31 വെള്ളിയാഴ്ച വൈകിട്ട് എട്ടു മണിയ്ക്കാണ് (8 PM CST) കാഴ്ചപ്പാടുകൾ എന്ന പേരിൽ സാഹിത്യ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.
ഈ സംവാദത്തിൽ ‘ജെൻസി ഭാഷയുടെ സ്വാധീനം മലയാള സാഹിത്യത്തിൽ’ , ‘കവിതയുടെ രൂപ മാറ്റം’ , ‘കുടിയേറ്റ സാഹിത്യ പരിസരം’ എന്നീ മൂന്ന് വിഷയങ്ങളിൽ വിശദമായ ചർച്ച നടക്കും. നോർത്തമേരിക്കൻ മലയാളി എഴുത്തുകാരായ അഭിനാഷ് തുണ്ടുമണ്ണിൽ (പെൻസൽവാനിയ) , സുകുമാർ കാനഡ (ബ്രിട്ടീഷ് കൊളംബിയ), ബാജി ഓടംവേലി (ഡാലസ്) എന്നിവർ യഥാക്രമം വിഷയങ്ങൾ അവതരിപ്പിക്കും.
സിനി പണിക്കർ, ഷാജു ജോൺ എന്നിവർ ജെൻസികളുടെ സാഹിത്യ ഭാഷ, രാഷ്ട്രീയം, സാമൂഹിക ഇടപെടലുകൾ എന്നിവയെ കുറിച്ച് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. കവിതയുടെ രൂപമാറ്റത്തെക്കുറിച്ച് എം പി ഷീല , ബിനു താപ്രവന് കുന്നോത്ത് എന്നിവരും, കുടിയേറ്റ സാഹിത്യ പരിസരം എന്ന വിഷയത്തിൽ കെ. കെ. ജോൺസൺ, സ്മിത കൊട്ടാരത്ത് എന്നിവരും വിഷയം ഏറ്റെടുത്ത സംസാരിക്കും.
മീറ്റിംഗിൽ പങ്കെടുക്കുന്നവർക്കും ചർച്ചയിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം ഉണ്ടായിരിക്കും. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. സൂം മീറ്റിംഗ് ഐ. ഡി. 884 2557 0709. കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് ശാമുവേൽ യോഹന്നാനിൽ നിന്നും (+1 214 435 0124) ലഭിക്കും.
വാർത്ത തയ്യാറാക്കിയത്:
ലാനാ എക്സിക്യൂട്ടീവ് കമ്മറ്റിക്കുവേണ്ടി
നിർമല ജോസഫ്
സെക്രട്ടറി +1 347 204 0062
Leave a Comment
Your comment will be visible after admin approval.