ന്യൂയോർക്ക് :- ഡോ. സിനി ജോണിന്റെ (കാനഡ ), Carnet Books പ്രസിദ്ധീകരിച്ച ‘അനന്തരം ആറാം ദിവസം’ എന്ന നോവൽ സെപ്റ്റംബർ 26 ശനിയാഴ്ച വാഷിംഗ്ടൺ ഡി.സി.യിൽ നടക്കുന്ന ലാന കൺവെൻഷനിൽ മലയാളത്തിൻ്റെ പ്രശസ്ത എഴുത്തുകാരായ സക്കറിയയും വി. ജെ. ജെയിംസും ചേർന്ന് പ്രകാശനം ചെയ്യുന്നു.
സ്വന്തം രക്തത്തിൽ നിന്നല്ലാത്ത കുഞ്ഞിന് ജന്മം നൽകാൻ നിയോഗിക്കപ്പെടുന്ന രജനി എന്ന ഗ്രാമീണ പെൺകുട്ടിയുടെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും കഥ പറയുന്ന നോവൽ . സ്നേഹബന്ധങ്ങളുടെ മാസ്മരികത തൊട്ടറിഞ്ഞ നോവൽ.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ റീജണൽ കൺവെൻഷൻ സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു. വെർജീനിയയിലെ ലീസ്ബർഗ് കാരഡോക് ഹാൾ ഹോട്ടലിലെ സിൽക്ക് ഹോസ്പിറ്റാലിറ്റി കോൺഫറനസ് ഹാളിലെ വെച്ചാണ് സമ്മേളനം നടക്കുന്നത്.
എഴുത്തുകാരൻ വേണുഗോപാലൻ കൊക്കോടൻ (കൺവെൻഷൻ കമ്മറ്റി ചെയർമാൻ +1 805 339 7104), ഷിനോ കുര്യൻ (കൺവെൻഷൻ കമ്മറ്റി കൺവീനർ +1 540 692 2300) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണൽ കൺവെൻഷൻ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതൽ വിവരങ്ങൾ ലാന പ്രസിഡൻ്റ് ശാമുവേൽ യോഹന്നാൻ (+1 214 435 0124), സെക്രട്ടറി നിർമ്മല ജോസഫ് (+1 347 204 0062) എന്നിവരിൽ നിന്നും ലഭിക്കും.
വാർത്ത തയ്യാറാക്കിയത്
ലാനാ പ്രോഗ്രാം കമ്മറ്റി
Leave a Comment
Your comment will be visible after admin approval.