തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് മരണം. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സിപിഎം തൃശൂർ ജില്ല മുൻ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി അന്തരിച്ചു
RELATED ARTICLES



