പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത കനക്കുന്നു

Global Indian Writer · June 5, 2026 · 1 min read · 0 Comments · 0 Shares

പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി എൽഡിഎഫിൽ ഭിന്നത കനക്കുന്നു. ഇന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്യും. വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐ. ദേശീയനേതൃത്വം വഴി പ്രശ്നം പരിഹരിക്കാനും സിപിഐ നീക്കം ആരംഭിച്ചു. സിപിഐഎമ്മിനോട് ആശയവിനിമയം നടത്തണമെന്ന് ദേശീയ നേതൃത്വത്തോട് സിപിഐ സംസ്ഥാന ഘടകം ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ അന്തിമ വിശകലനത്തിനായി സിപിഐഎം സംസ്ഥാനനേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. തോൽവിയുടെ കാര്യകാരണങ്ങൾ വിശകലനം ചെയ്തുകൊണ്ട് അവലോകന റിപ്പോർട്ട് തയാറാക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും ഞായർ, തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന സമിതിയും നടക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്നും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വരരുതെന്നും ജില്ലാ – ഏരിയാ കമ്മിറ്റികളിൽ ആവശ്യമുയർന്നിരുന്നു. പ്രതിപക്ഷ ഉപ നേത്യ പദവിയെ ചൊല്ലി സിപിഐ ഭിന്നിച്ച് നിൽക്കുന്നതും യോഗത്തിൽ ചർച്ചയാകും.

Share this story

Leave a Comment

Your comment will be visible after admin approval.