ലോക കേരള സഭ പിരിച്ചുവിടും; പ്രവാസികൾക്കായി പുതിയ ബദൽ സംവിധാനം

Global Indian Writer · September 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: നിലവിലുള്ള ലോക കേരള സഭ പിരിച്ചുവിടാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി പുതിയ ബദൽ സംവിധാനം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

പ്രവാസികളുടെ പണമിടപാടുകളെ വെറും Remittance Economy എന്ന നിലയിൽ നിന്ന് Investment Economy ആയി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതിയും സർക്കാർ തയ്യാറാക്കും. ഇതിനായി മുഖ്യമന്ത്രിയെ ചെയർമാനാക്കി വ്യവസായം, ആഭ്യന്തരം, ആരോഗ്യം, ജലവിഭവം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

ലോക കേരള സഭയുടെ നിലവിലെ സംവിധാനത്തെക്കുറിച്ച് സർക്കാർ വിമർശനം ഉന്നയിച്ചിട്ടുണ്ടെങ്കിലും, പ്രവാസികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഇടപെടൽ കൂടുതൽ ഫലപ്രദമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.