മാഗ് ബാസ്ക്കറ്റ് ബോൾ വോളിബോൾടൂർണമെന്റ്. ഒ.എഫ്.റ്റി, ഓൾഡ് മങ്ക്‌സ്, അബാക്കസ് എന്നീ ടീമുകൾ ചാമ്പ്യൻമാരായി

Global Indian Writer · July 23, 2026 · 1 min read · 0 Comments · 0 Shares

ജിൻസ് മാത്യു, റിവർസ്റ്റോൺ.

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്]ൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാഫോർഡ് ഇമ്മാനുവേൽ ജൂബിലി സ്പോർട്ട്സ് സെന്ററിൽ നടത്തിയ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ ടൂർണമെന്റ് ഹ്യൂസ്റ്റൺ സ്പോർട്ട്സ് സ്നേഹികളെ ഏറെ ആകർഷിച്ചു.

സ്റ്റുഡന്റ്സ്,യുത്ത്, മിഡിൽ ഏജ് ടീമുകൾ ആവേശപൂർവ്വം മൽസരങ്ങളിൽ പങ്കെടുത്തു.ബാസ്ക്കറ്റ് ബോൾ മൽസരത്തിൽ ഒന്നാം സ്ഥാനം ഒ.എഫ്.റ്റി നേടിയപ്പോൾ വോളിബോളിൽ ഒന്നാം സ്ഥാനം ഓൾഡ് മങ്ക്‌സ് നേടി. ഇരു മൽസരത്തിൻ്റെയും രണ്ടാം സ്ഥാനം ഐ.പി.സി ഹെബ്രോനും, ഷിപ്പ്‌മെൻ ഷാർക്കിനും ലഭിച്ചു.

റിവർസ്റ്റോൺ അബാക്കസ്40 പ്ലസ് വോളി ബോൾ മൽസരത്തിൽ ഒന്നാം സ്ഥാനജേതാവായി . വോളിബോൾ വ്യക്തിഗതചാമ്പ്യൻമാരായി മെൽവിൻ, ജോമോൻ, കെവിൻ,ജോസി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മിസ്സോറിസിറ്റി മേയർ റോബിൻ ഇലക്കാട്ട്,സ്റ്റാഫോർഡ് മേയർ കെൻ മാത്യു,മാഗ് പ്രസിഡന്റ് റോയി മാത്യു, മാഗ് സ്പോർട്ട്സ് കോഓർഡിനേറ്റർ സാജൻ. ടി.ജോൺ എന്നിവർ ടീമുകൾക്ക് ചാമ്പ്യൻ ഷിപ്പ് ട്രോഫികൾ നൽകി.

മാഗ് വൈസ് പ്രസിഡന്റ് ഷിനു ഏബ്രഹാം, ട്രഷറർ സുനിൽ തകപ്പൻ, ഭാരവാഹികളായ സന്തോഷ് ആറ്റ്പുരം, ജീവൻ സൈമൺ, ജിൻസ് മാത്യു,മൈക്കിൾ ജോയി, ബനീജ്ജാ ചെറു,ബിജു ശിവൻ എന്നിവർ വ്യക്തിഗത മെഡലുകൾ നൽകി. റവ.ജോസഫ് ജോൺ, മാഗ് മുൻ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്,ഏബ്രഹാം ഈപ്പൻ, രാജൻ യോഹന്നാൻ,ജോൺ വർഗീസ് പ്രോമറ്റ്,മെർലിൻ സാജൻ, റോയി തോമസ്,സഞ്ചു,തോമസ് ജോൺ,സന്ദീപ് തേവർ വേലിൽ,രാജേഷ് വർഗീസ്, ദീപു കുര്യൻ,എന്നീ കമ്യൂണിറ്റി പ്രതിനിധികൾ പങ്കെടുത്തു.

Share this story

Leave a Comment

Your comment will be visible after admin approval.