ജിൻസ് മാത്യു, റിവർസ്റ്റോൺ
ഹ്യൂസ്റ്റൺ:മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണിന്റെ(മാഗ് ] ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എൺപതാം സ്വാതന്ത്യദിനം ഹ്യൂസ്റ്റണിൽ ആഘോഷിച്ചു.
മാഗ് ആസ്ഥാനമായ കേരള ഹൗസിൽ ഇൻഡ്യായുടെ ത്രിവർണ്ണ ദേശീയ പതാക പ്രസിഡൻ്റ് റോയി.സി.മാത്യു ദേശീയ ഗാനത്തിൻ്റെ ഭക്തി നിറവിൽ ഉയർത്തി.
അമേരിക്കൻ ദേശീയ പതാക തുടക്കത്തിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവും ഉയർത്തി.
തുടർന്ന് നടന്ന സമ്മേളനത്തിൽ മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷത വഹിച്ചു.മേയർ കെൻ മാത്യു ഉത്ഘാടനം ചെയ്തു.

ആശംസകൾ നേർന്ന് കൊണ്ട് മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ,ഭാരവാഹികളായ ജിൻസ് മാത്യു,ബെനിജ്ജാ ചെറു, മാഗ് മുൻ പ്രസിഡന്റുമാരായ ശശീധരൻ നായർ, പൊന്നു പിള്ള, എസ്.കെ ചെറിയാൻ, ഏബ്രഹാം ഈപ്പൻ,തോമസ് ചെറുകര, ജയിംസ് ജോസഫ്,ജോസ്. കെ. ജോൺ, പാസഡീ ന മുൻ പ്രസിഡന്റ് ബാബു കൂടത്തിനാൽ എന്നിവർ പ്രസംഗിച്ചു. മാഗ് ഭാരവാഹികളായ സുനിൽ തങ്കപ്പൻ, സുബിൻ ബാലകൃഷ്‌ണൻ, സന്തോഷ് ആറ്റ്പുരം എന്നിവർ നേതൃത്വം നൽകി.
Leave a Comment
Your comment will be visible after admin approval.