ജിൻസ് മാത്യു,റിവർസ്റ്റോൺ
ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്] പുതിയ തലമുറയ്ക്ക് വേണ്ടി ഒരു പടി കൂടി മുന്നേറി നിലവിലുള്ള ഒന്നര ഏക്കർ സ്ഥലത്തോടൊപ്പം ചേർന്ന് കിടക്കുന്ന ഒന്നര ഏക്കർ സ്ഥലവും സ്വന്തമായി വാങ്ങി.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാഗിന് ഒന്നര ഏക്കർ സ്ഥലവും ഇരുനോറോളം പേരെ ഉൾക്കൊള്ളാവുന്നതുമായ ഹാൾ ഉൾപ്പെടെ കേരള ഹൗസ് എന്ന പേരുള്ള ആസ്ഥാനമുണ്ട്. സമീപ ഭാവിയിൽ തന്നെ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കമ്യൂണിറ്റി സെന്റർ നിർമ്മിക്കുവാനാണ് പദ്ധതി.
ആസ്ഥാന മന്ദിരം നിർമിക്കുവാൻ ആദ്യ കാലകുടിയേറ്റക്കാരുടെയും പുതിയതായി വന്നവരുടെയും സഹായ ഹസ്തങ്ങളുണ്ട്. ഓരോ വർഷവും ചാർജെടുക്കുന്ന ഭരണ സമിതികൾ ഇതിനായി ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ടെന്ന് മാഗ് പ്രസിഡന്റ്റ് റോയി മാത്യു നന്ദിയോട് സ്മരിച്ചു.

ലാൻഡ് ക്ലോസിംഗ് സെറിമണിയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, പ്രസിഡന്റ് റോയി മാത്യു,സെക്രട്ടറി വിനോദ് ചെറിയാൻ, ട്രഷറർ സുനിൽ തങ്കപ്പൻ,ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി ജോസഫ്,മെമ്പർ ക്ലാരമ്മ മാത്യു, മാഗ് ബോർഡ് മുൻ പ്രസിഡന്റുമാരായ ജയിംസ് ജോസ്.കെ.ജോൺ, വിനോദ് വാസുദേവൻ, മുൻഭാരവാഹികളായ മാത്യു മത്തായി, സുജിത്ത് ചെറിയാൻ എന്നിവർ സംബന്ധിച്ചു.
Leave a Comment
Your comment will be visible after admin approval.