ജിൻസ് മാത്യു, റിവർസ്റ്റോൺ
ഹ്യൂസ്റ്റൺ:മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ(മാഗ്] യു.ടി എം.ഡി ആൻഡെഴ്‌സൺ ക്യാൻസർ സെന്ററുമായി ചേർന്ന് രോഗികൾക്കായി ബ്ലഡ് ഡ്രൈവ് സംഘടിപ്പിച്ചു.
ജീവൻ രക്ഷിക്കുന്നതിനുള്ള മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിൽ നിരവധി സുമനസുകൾ പങ്കാളികളായി.
രക്ത ദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരഭം സഹായമായി.

ബ്ലഡ് ഡ്രൈവിന് എത്തി രക്തം ദാനം ചെയ്തവർക്കും സഹകരിച്ചവർക്കും മാഗ് പ്രസിഡന്റ് റോയി മാത്യുവും ബ്ലഡ് ഡ്രൈവ് കോഓർഡിനേറ്റർ അമ്പിളി ആന്റണിയും നന്ദി പറഞ്ഞു. മാഗ് സെക്രട്ടറി വിനോദ് ചെറിയാൻ,ട്രഷറർ സുനിൽ തങ്കപ്പൻ വൈസ് പ്രസിഡൻ്റ് ഷിനു ഏബ്രഹാം ഭാരവാഹികളായ ജീവൻ സൈമൺ, സുബിൻ ബാലകൃഷ്ണൻ,ജിൻസ് മാത്യു, സാജൻ ജോൺ, ബെനിജാ ചെറു,ഷീബാ റോയിയുടെ ലീഡർ ഷിപ്പിലുള്ള വോളണ്ടിയേഴ്സ് എന്നിവർ ബ്ലഡ് ഡ്രൈവിന് നേതൃത്വം നൽകി.

Leave a Comment
Your comment will be visible after admin approval.