മല്ലപ്പള്ളിയുടെ കായിക പുത്രൻ പ്രിൻസ് തോമസിന് ചിക്കാഗോ പൗരാവലിയുടെ സ്നേഹാദരവ്

Global Indian Writer · September 17, 2026 · 1 min read · 0 Comments · 0 Shares

അലൻ ചെന്നിത്തല

ചിക്കാഗോ: വോളിബോൾ കായിക മേഖലയിൽ നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് പ്രിൻസ് തോമസിനെ ചിക്കാഗോ പൗരാവലി ആദരിച്ചു. സീറോ മലബാർ അതിരൂപത ബിഷപ്പ് ജോയി ആലപ്പാട്ട് പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ജോസ് കെ മാണി M P എന്നിവർ ചേർന്നാണ് ആദരവ് അദ്ദേഹത്തിനും പത്നി അനിത പ്രിൻസിനും സമർപ്പിച്ചത്.

പ്രിൻസ് തോമസ് കളിക്കളത്തിലും തുടർന്ന് വോളിബോൾ രംഗത്ത് മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിന് അതോടൊപ്പം തന്നെ കൈരളി ലയൺസ് എന്ന വോളിബോൾ കൂട്ടായ്മയിലൂടെയും ചിക്കാഗോയിലെ കായിക രംഗത്ത് ഉജ്ജ്വലമായ നേതൃത്വം ആണ് നൽകിക്കൊണ്ടിരിക്കുന്നത്. കൈരളി ലയൺസിന്റെ പ്രസിഡന്റ് ആയിരിക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ ജിമ്മി മെമ്മോറിയൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിലും ശ്രദ്ധേയമായ നേതൃത്വ പാഠവും വഹിച്ചിട്ടുണ്ട്. കേരളത്തിലെ പിന്നോക്ക രംഗങ്ങളിൽ നിൽക്കുന്ന കായിക താരങ്ങളുടെ വ്യത്യസ്തമായ ജീവിത രംഗങ്ങളിലെ വളർച്ചയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്ന വിവിധ പ്രോജക്ടുകൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. പ്രിൻസിന്റെ പിതാവ് പ്രയാറ്റു കുന്നേൽ തോമസ് കേരള സംസ്ഥാന വോളിബോൾ ടീം അംഗമായിരുന്നു.

കായികരംഗത്തെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സമർപ്പിതമായ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനം അർഹിക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.