ജിൻസ് മാത്യു റിവർസ്റ്റോൺ
ഹ്യൂസ്റ്റൺ:മലയാള സാഹിത്യ ചരിത്രകാരനും പ്രമുഖ സാമൂഹി സാംസ്കാരിക പ്രവർത്തകനും മുൻ മാഗ് പ്രസിഡന്റുമായ ജോർജ് കൊച്ചുമ്മൻ മണ്ണിക്കരോട്ടിന്റെ വേർപാടിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ [ മാഗ് ] ആഭിമുഖ്യത്തിൽ മാഗ് ഹാളിൽ ഹൂസ്റ്റണിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് അനുശോചിച്ചു. ഭാരത സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഗ്രന്ഥമായ ആധുനിക അമേരിക്കൻ മലയാള സാഹിത്യ ചരിത്രം,ജീവിതത്തിന്റെ കണ്ണീർ തുടങ്ങി ഒട്ടനവധി നോവലുകൾ, ചെറുകഥകൾ, കവിതകൾ അദ്ദേഹം അര നൂറ്റാണ്ടിലെ പ്രവാസ ജീവിതത്തിൽ സാഹിത്യ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്.

മലയാളി സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റായ അദ്ദേഹം നിരവധി മലയാളി സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപക അംഗവും ഭാരവാഹിയമായിട്ടുണ്ട്.
2009 ൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്)ന് സാംസ്കാരികവും വിവിധ മേഘലകളിൽ മുന്നേറ്റത്തിനും ഏറെ സഹായിച്ചുവെന്നും അദ്ദേഹത്തിന്റെ വേർപാട് അമേരിക്കൻ മലയാളി സമൂഹത്തിന് വലിയ നഷ്‌ടമായെന്നും മാഗ് പ്രസിഡന്റ് റോയി മാത്യു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മണ്ണിക്കരോട്ടിന്റെ സമകാലികരും മറ്റുള്ളവരും അദ്ദെഹത്തിന്റെ സമൂഹത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളെപ്പറ്റി അനുഭവങ്ങൾ പങ്കിട്ടു.

ജഡ്‌ജ് സുരേന്ദ്രൻ പട്ടേൽ, പൊന്നു പിള്ള,തോമസ് ചെറുകര, എസ്.കെ ചെറിയാൻ,എ. സി ജോർജ്, ജോജി ജോസഫ്,ജോസ് കെ. ജോൺ,വിനോദ് ചെറിയാൻ,നൈനാൻ മാത്തുള്ള, സുബിൻ
ബാലകൃഷ്ണൻ, ജിൻസ് മാത്യു, അമ്പിളി ആന്റണി,മോൻസി കുര്യാക്കോസ്, ബിജു ശിവൻ, ലതീഷ് കൃഷ്ണൻ എന്നിവർ അനുശോചനപ്രസംഗം നടത്തി.
മാഗിന്റെ മുൻ പ്രസിഡന്റും കേരളത്തിൽ ഇപ്പോൾ സ്ഥിരതാമസം ആക്കിയിട്ടുള്ള സുഗുണൻ ഞെക്കാട്ടിന്റെ സഹധർമ്മിണി ഭവാനി സുഗുണന്റെ നിര്യാണത്തിലും യോഗം അനുശോചിച്ചു.

Leave a Comment
Your comment will be visible after admin approval.