മന്ത്ര കൺവെൻഷൻ: ഹിൽട്ടൺ ഡബിൾട്രീയിൽ വേദിയൊരുങ്ങുന്നു

Global Indian Writer · June 10, 2026 · 1 min read · 0 Comments · 0 Shares

രഞ്ജിത് ചന്ദ്രശേഖർ

2027 മന്ത്ര ഗ്ലോബൽ ഹിന്ദു കൺവെൻഷൻ “ശാക്തേയം” കണക്ടിക്കട്ടിലെ സ്റ്റാംഫോർഡിലുള്ള ഹിൽട്ടൺ ഡബിൾട്രീ വേദിയാകും. ജൂലൈ 2 മുതൽ 5 വരെ നടക്കുന്ന കൺവെൻഷനുമായി ബന്ധപ്പെട്ട് മന്ത്രയും ഹിൽട്ടൺ ഡബിൾട്രീയും തമ്മിലുള്ള കരാർ ഒപ്പുവച്ചു.

മന്ത്ര പ്രസിഡന്റ് ശ്രീ. കൃഷ്ണരാജ് മോഹനൻ, സെക്രട്ടറി ഉണ്ണി തൊയക്കാട്ട്, കൺവെൻഷൻ ചെയർ ഷിബു ദിവാകരൻ, ട്രഷറർ സഞ്ജീവ് നായർ, ട്രസ്റ്റി വൈസ് ചെയർ കൊച്ചുണ്ണി ഇളവൻമഠം, ഡയറക്ടർ ബോർഡ് അംഗം അഭിലാഷ് പുളിക്കത്തൊടി, കണക്ടികട്ട്‌ ആർ വി പി രഞ്ജിത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്റ്റാംഫോർഡ് നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഹിൽട്ടൺ ഡബിൾട്രീ, വിശാലമായ കൺവെൻഷൻ സെന്റർ, അൻപതിനായിരം സ്ക്വയർ ഫീറ്റിലധികം മീറ്റിംഗ് സ്പേസ്, നാനൂറിനടുത്ത് മുറികൾ, ഒരു ഡസനോളം സ്യൂട്ട് റൂമുകൾ, അമേരിക്കയിലെ പ്രധാനപ്പെട്ട നാല് വിമാനത്താവളങ്ങളിലേക്കുള്ള സൗകര്യപ്രദമായ സമീപ്യം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്.

“അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഹൈന്ദവ കൺവെൻഷനുകളിൽ ഒന്നിന് വേദിയാകാൻ എല്ലാ തരത്തിലും അനുയോജ്യമായ കേന്ദ്രമാണ് ഹിൽട്ടൺ ഡബിൾട്രീ,” എന്ന് മന്ത്ര പ്രസിഡന്റ് ശ്രീ. കൃഷ്ണരാജ് മോഹനൻ അഭിപ്രായപ്പെട്ടു.
താമസത്തിനും ഭക്ഷണത്തിനും മികച്ച സൗകര്യങ്ങൾ, ആത്മീയ നിർവൃതി പകരുന്ന സത്സംഗങ്ങൾ, കലാമൂല്യമേറിയ വിനോദ പരിപാടികൾ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രമുഖരുടെ സാന്നിധ്യം എന്നിവയാൽ സമ്പന്നമാകുന്ന ശാക്തേയം 2027 ഹിന്ദു സമ്മേളനത്തിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.