മാപ്പിന്റെ മുന്നേറ്റത്തിന് കരുത്തേകുന്ന പുതിയ നേതൃത്വം: പ്രതീക്ഷകളുടെ പുതുവസന്തം

Global Indian Writer · November 26, 2026 · 1 min read · 0 Comments · 0 Shares

സജു വർഗീസ് (MAP PRO )

ഫിലഡൽഫിയ:ജനപങ്കാളിത്തത്തിന്റെ കരുത്തും പ്രവർത്തനമികവിന്റെ മികവും കൊണ്ട് എന്നും മുൻനിരയിൽ തിളങ്ങുന്ന, അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും വിപുലവുമായ മലയാളി സംഘടനകളിലൊന്നായി, മലയാളികളുടെ ഹൃദയത്തിൽ സവിശേഷമായ ഇടം നേടിയ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ (MAP)-യുടെ പ്രയാണത്തിന് പുതിയ ഉണർവും നവചൈതന്യവും പകരാൻ, പ്രതീക്ഷകളുടെയും മുന്നേറ്റത്തിന്റെയും പുതുവസന്തമായി 2027-ലെ കരുത്തുറ്റ നേതൃത്വനിര അണിനിരക്കുന്നു!

പ്രസിഡൻറ് -ബിനു ജോസഫ്
മാപ്പിന്റെ 2027-ലെ പ്രസിഡന്റായി ബിനു ജോസഫ് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി സാഹോദര്യനഗരമായ ഫിലാഡൽഫിയയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ ബിനു ജോസഫ് മികച്ച സംഘാടകനെന്ന നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മാപ്പ് കമ്മിറ്റി അംഗം, തുടർച്ചയായി നാലുവർഷം പ്രോഗ്രാം കോർഡിനേറ്റർ, 2020–2022 കാലഘട്ടത്തിൽ ജനറൽ സെക്രട്ടറി, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം, ഇലക്ഷൻ കമ്മീഷൻ അംഗം എന്നീ നിലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത്, ‘കരുതലാണ് കരുത്ത്, നമുക്ക് ഒന്നിച്ച് നേരിടാം’ എന്ന ആപ്തവാക്യവുമായി മാപ്പ് സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ചു. ലോകം പകച്ചുനിന്ന പ്രതിസന്ധിഘട്ടത്തിൽ, അമേരിക്കയിലെ മലയാളി സംഘടനകളിൽ ആദ്യമായി മാപ്പിന്റെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്ലിനിക്ക് സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതിൽ ബിനുവിന്റെ നിസ്വാർത്ഥ സേവനം നിർണായകമായിരുന്നു.

എക്യുമെനിക്കൽ ചർച്ചസ് ഓഫ് പെൻസിൽവാനിയയുടെ പ്രോഗ്രാം കോർഡിനേറ്ററായും ജനറൽ സെക്രട്ടറിയായും നിരവധി തവണ സ്തുത്യർഹമായ നേതൃത്വം കാഴ്ചവച്ചു. മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഘടനകളുടെ സംഘടനയായ ഫോമയിൽ സജീവ സാന്നിധ്യമാണ് ബിനു ജോസഫ്. ഫോമയുടെ ചരിത്രത്തിലെ ആദ്യ യംഗ് പ്രൊഫഷണൽ സമ്മിറ്റിന്റെ വിജയശില്പികളിൽ ഒരാളായ അദ്ദേഹം, 2014-ലെ ഫിലാഡൽഫിയ കൺവെൻഷനിൽ പ്രോഗ്രാം കോർഡിനേറ്ററായും വിവിധ കമ്മിറ്റികളിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. ഫോമ നാഷണൽ കമ്മിറ്റി അംഗമായും 2016–2018 കാലഘട്ടത്തിൽ ഔദ്യോഗിക വെബ്‌സൈറ്റ് അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 2018-ലെ ഷിക്കാഗോ കൺവെൻഷന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഏകോപിപ്പിക്കുന്നതിലും വിജയകരമായ നടത്തിപ്പിലും നിർണായക പങ്കുവഹിച്ചു. നിലവിൽ (2023–2027) ഫോമ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.

ഐ.ടി. പ്രൊഫഷണലായ ബിനു, ഭാര്യ ബിന്ദു ജോസഫ്, മകൻ ഡോ. ആരൻ ജോസഫ് (DPT), മകൾ അലീസ ജോസഫ് എന്നിവർക്കൊപ്പം വാർമിൻസ്റ്ററിൽ താമസിക്കുന്നു.

ജനറൽ സെക്രട്ടറി-ഫെയ്ത്ത് മരിയ എൽദോ

പെൻസിൽവാനിയയിലെ ഡ്രെക്സൽ യൂണിവേഴ്സിറ്റിയിലെ ലെബോ കോളേജ് ഓഫ് ബിസിനസിൽ ബിസിനസ് അനലിറ്റിക്സ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് എന്നീ രണ്ട് വിഷയങ്ങളിൽ ബിരുദപഠനം നടത്തുന്ന ഫെയ്ത്ത് മരിയ എൽഡോ വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക, കലാ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചുവരുന്നു. 2028 ജൂണിൽ പഠനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഡ്രെക്സൽ യൂണിവേഴ്സിറ്റിയിൽ പിയർ ലീഡറായും സ്റ്റുഡന്റ് അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിക്കുന്ന ഫെയ്ത്ത്, ചിൽഡ്രൻസ് ഹോസ്പിറ്റൽ ഓഫ് ഫിലാഡൽഫിയയിൽ (CHOP) ഡിജിറ്റൽ ഹെൽത്ത് വിഭാഗത്തിൽ ക്ലിനിക്കൽ അനലിസ്റ്റ് കോ-ഓപ്പായും പ്രവർത്തിച്ചിട്ടുണ്ട്.

സഭാ-സാമൂഹിക രംഗങ്ങളിലും സജീവമായ ഫെയ്ത്ത് EFICP ഓഡിറ്ററായും മുൻ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. MAP-ൽ IT & Education Youth Chairperson, Youth Chairperson എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അവർ നിലവിൽ FOKANA National Youth Member കൂടിയാണ്. IOC-യിൽ IT Chairperson ഉൾപ്പെടെ വിവിധ സംഘടനകളിലും നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നു.

പഠനത്തോടൊപ്പം സഭാ-സാമൂഹിക പ്രവർത്തനങ്ങൾ, യുവജന നേതൃത്വം, കലാരംഗം എന്നിവയിൽ ഒരുപോലെ സജീവമായ ഫെയ്ത്ത് മരിയ എൽദോയുടെ നേട്ടങ്ങൾ മലയാളി സമൂഹത്തിന് അഭിമാനകരമാണ്.

ട്രഷറർ-ജോൺസൺ മാത്യു

മലയാളി അസോസിയേഷന്റെ പുതിയ ട്രഷററായി ജോൺസൺ മാത്യു

ഫിലാഡൽഫിയയിലെ മലയാളികൾക്ക് സുപരിചിതനായ ജോൺസൺ മാത്യു മലയാളി അസോസിയേഷന്റെ പുതിയ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

സംഘടനയുടെ പ്രവർത്തനങ്ങളിൽ വർഷങ്ങളായി സജീവമായ അദ്ദേഹം മുൻപ് ജനറൽ സെക്രട്ടറി, ട്രഷറർ, BOT,സ്പോർട്സ് സെക്രട്ടറി, ലൈബ്രേറിയൻ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. സംഘടനയിൽ ഏറ്റവും കൂടുതൽ തവണ ട്രഷറർ പദവി അലങ്കരിച്ചിട്ടുള്ള വ്യക്തികളിൽ ഒരാളാണ് ജോൺസൺ മാത്യു.

സഭാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം ബെഥേൽ മാർത്തോമ്മാ ചർച്ചിന്റെ ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംഘടനാ പ്രവർത്തനങ്ങളിലും സഭാ-സാമൂഹിക രംഗങ്ങളിലും ദീർഘകാലത്തെ പ്രവർത്തനപരിചയമുള്ള ജോൺസൺ മാത്യുവിന്റെ പുതിയ ഉത്തരവാദിത്വത്തിന് ഫിലാഡൽഫിയ മലയാളി സമൂഹത്തിന്റെ ആശംസകൾ.

2027 ലെ മാപ്പിന്റെ മറ്റു ഭാരവാഹികൾ
വൈസ് പ്രസിഡന്റ് -ലിബിന്‍ കുര്യന്‍
സെക്രട്ടറി – അഷിത ശ്രീജിത്ത്
അക്കൗണ്ടൻറ് -ലിജോ ജോർജ്

BOT അംഗങ്ങൾ

1.ശാലു പുന്നൂസ്.
2.അലക്സ് അലക്സാണ്ടർ
3.സാബു സക്കറിയ
4.ശ്രീജിത്ത് കോമത്ത്

2027 ചെയർപേഴ്സൺസ്

  1. ആർട്ട് ചെയർപേഴ്സൺ -ഷിബു കുരുവിള.
  2. സ്പോർട്സ് ചെയർപേഴ്സൺ-സിജോ ജോർജ്.
    3.യൂത്ത് ചെയർ പേഴ്സൺ-ആക്കോസ് മെന്ടു ലാൽ.
  3. പി ആർ ഒ ചെയർപേഴ്സൺ -റോജിഷ് സാം സാമുവൽ
  4. ഐ ടി ചെയർപേഴ്സൺ- അനൂപ് ജോർജ്
  5. മാപ്പ് ഐസിസി ചെയർപേഴ്സൺ- ഫിലിപ്പ് ജോൺ
  6. ചാരിറ്റി ആൻഡ് കമ്മ്യൂണിറ്റി ചെയർപേഴ്സൺ -ജോസഫ് കുരുവിള
  7. ലൈബ്രറി ചെയർപേഴ്സൺ -മാത്യു ജോർജ്
  8. ഫണ്ട് റൈസിങ് ചെയർപേഴ്സൺ-എൽദോ വർഗീസ്
  9. മെമ്പർഷിപ്പ് ചെയർപേഴ്സൺ-ജേക്കബ് ടി സാമുവൽ
  10. വുമൺസ് ഫോറം ചെയർപേഴ്സൺ- ദീപ തോമസ്

കമ്മിറ്റി മെമ്പേഴ്സ്

1.ജെയിംസ് പീറ്റർ.
2.ലിസി തോമസ്
3.ജോൺ സാമുവൽ
4.തോമസ് ചാണ്ടി
5.കോശി ജോർജ്
6.ബെൻസൺ വി പണിക്കർ
7.ജോൺ ഫിലിപ്പ്
8.ഷാജി സാമുവൽ
9.മാർഷൽ വർഗീസ്
10.സോബി ഇട്ടി
11.തോമസ്കുട്ടി വർഗീസ്
12.സജി വർഗീസ്
13.സോയ നായർ
14.അനൂ സ്കറിയ
15.സ്റ്റാൻലി ജോൺ
16.റോയി വർഗീസ്

എക്സ് ഒഫീഷ്യൽ -കൊച്ചുമോൻ വയലത്ത്

സംഘടനയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ഐക്യത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പ്രവർത്തനമികവിന്റെയും പുതിയ അധ്യായം രചിക്കാൻ ഈ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് കൊച്ചുമോൻ വയലത്ത് ആശംസിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.