പി പി ചെറിയാൻ
പെൻസിൽവാനിയ: 2026-ലെ മാർത്തോമ്മാ സേവികാസംഘം ദേശീയ സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ പെൻസിൽവാനിയയിലെ കിംഗ് ഓഫ് പ്രഷ്യയിലുള്ള വാലി ഫോർജ് കാസിനോ റിസോർട്ടിൽ വെച്ച് നടക്കും.
ഫിലഡെൽഫിയ ക്രൈസ്തോസ് മാർത്തോമ്മാ ഇടവകയാണ് ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ” (Women: Rooted in Christ and Routed for Mission) എന്നതാണ് ഈ സമ്മേളനത്തിന്റെ മുഖ്യചിന്താവിഷയം.
ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് തിരുമേനിയുടെ നേതൃത്വത്തിലും മാർഗനിർദ്ദേശത്തിലുമാണ് സമ്മേളന പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, വിവിധ സെഷനുകൾക്ക് നേതൃത്വം നൽകാൻ റവ. സാം കോശി ,ഡോ. ലീന കെ. ചെറിയാൻ ,റ്റിൻസി സഖറിയ,ഡോ. ബെറ്റി എൽസ ജേക്കബ്,തുടങ്ങി പ്രമുഖരായ നേതാക്കളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്: ആത്മീയ കൂട്ടായ്മയും പ്രാർത്ഥനയും ലക്ഷ്യമിട്ട് നടത്തുന്ന ഈ ദേശീയ സമ്മേളനത്തിൽ ഈ ദേശീയ സമ്മേളനത്തിൽ അമേരിക്കയിൽ നിന്നും, കാനഡയിൽ നിന്നും നിരവധി സേവികാസംഘം അംഗങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.