ചിക്കാഗോ സെൻറ് തോമസ് സീറോ മലബാർ കത്തിഡ്രലിൽ വേദനിക്കുന്നവരുടെ സ്വാന്തനമായ, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ 2026 ജആഗസ്റ്റ് രണ്ടാം തിയതി ഞായറാഴ്ച ഭക്ത്യാഢംഭര പൂർവ്വമായി ആഘോഷിക്കുന്നു.
10 മണിക്കുള്ള തിരുനാൾ കുർബാനക്കു ശേഷം ലദീഞും, വനിതകളുടെയും പുരുഷന്മാരുടെയും ചെണ്ട മേള ത്തിന്റെ അകമ്പടിയോടു കൂടിയ പ്രദിക്ഷണവും, ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും കത്തിഡ്രൽ വികാരി ഫാ: തോമസ് കടുകപ്പള്ളി സാദരം ക്ഷണിക്കുന്നു.ഈ വർഷത്തെ പ്രസുദേന്തിമാർ പതിവു പോലെ ചിക്കാഗോയിലെ പാലാ( മീനച്ചിൽ താലൂക്ക് ) നിവാസികളാണ്.
Leave a Comment
Your comment will be visible after admin approval.